ഇന്ത്യന്‍ ടീമിലെ ഉറക്ക പ്രേമിയെക്കുറിച്ച് ധവാന്‍- നിന്നുകൊണ്ട് പോലും ഉറങ്ങുമെന്നു കോലിയും പറഞ്ഞു!
ക്രിക്കറ്റ് മൈതാനത്തു എന്തൊക്കെയാണ് സംഭവിക്കുന്നതെന്നു നമുക്ക് കാണാന്‍ കഴിയും. പക്ഷെ ക്രിക്കറ്റര്‍മാരെക്കുറിച്ചു ഡ്രസിങ് റൂമുകളിലും ക്യാമറയ്ക്കു പിറകിലുമെല്ലാം പല രസകരമായ കഥകളുമുണ്ടായിരിക്കും. ഇവയൊന്നും ആരാധകര്‍ അറിയാറില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിയാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു കൗതുകകവും കൂടുതലായിരിക്കും. ഇങ്ങനെയുള്ള ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. കപില്‍ ശര്‍മ ഷോയില്‍ യുവ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായ്‌ക്കൊപ്പം പങ്കെടുത്തപ്പോഴായിരുന്നു അദ്ദേഹം കുസൃതിച്ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവുമധികം ഉറങ്ങുന്ന ക്രിക്കറ്റര്‍ ആരെന്നായിരുന്നു ശിഖര്‍ ധവാനോടു കപില്‍ ശര്‍മയുടെ ഒരു ചോദ്യം. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ മറുപടിയും വന്നു. പുതിയ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനും തന്‍െ ഓപ്പണിങ് പങ്കാളിയുായ രോഹിത് ശര്‍മയാണെന്നായിരുന്നു ധവാന്റെ മറുപടി. മുമ്പൊരിക്കല്‍ വിരാട് കോലിയും രോഹിത്തിന്റെ ഉറക്കങ്ങുന്ന ശീലങ്ങളെക്കുറിച്ചു തന്നോടു പറഞ്ഞിരുന്നതായി കപില്‍ ശര്‍മയും ഓര്‍മിച്ചു.

രോഹിത് ശര്‍മയുടെ ഉറക്കത്തെക്കുറിച്ചു വിരാട് കോലിയും മുമ്പ് ഞങ്ങളോടു പറഞ്ഞിരുന്നു. രോഹിത് എവിടെ വേണമെങ്കിലും ഉറങ്ങും. ഉറങ്ങണമെങ്കില്‍ ബെഡ് റൂമില്‍ തന്നെ പോവണമെന്ന നിര്‍ബന്ധമൊന്നുമില്ല. നിന്ന് പോലും രോഹിത് ഉറങ്ങാറുണ്ടെന്നും വിരാട് വെളിപ്പെടുത്തിയിരുന്നതായി കപില്‍ ശര്‍മ പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഷോയിലെ സ്ഥിരം അതിഥിയായ നടി അര്‍ച്ചന പൂരണ്‍ സിങുള്‍പ്പെടെ ഷോയില്‍ പങ്കെടുത്ത കാണികളെല്ലാം പൊട്ടിച്ചിരിച്ചു.

കപില്‍ ശര്‍മ ഇതു പറഞ്ഞതിനു പിന്നാലെ അര്‍ച്ചന പൂരണ്‍ സിങ് മറ്റൊര രസകരമായ ചോദ്യം ശിഖര്‍ ധവാനോടു ചോദിച്ചു. ഇന്ത്യന്‍ ടീമില്‍ തനിച്ച് ഉറങ്ങാന്‍ ഭയമുള്ള ഏതെങ്കിലും ക്രിക്കറ്റര്‍മാര്‍ ഉണ്ടോയെന്നായിരുന്നു അവര്‍ ചോദിച്ചത്.
ടീമിലെ ഓരോ കളിക്കാരനും പ്രത്യേകം മുറിയാണ് നല്‍കാറുള്ളത്, അതുകൊണ്ടു തന്നെ അവര്‍ ഒറ്റയ്ക്കു ഉറങ്ങുകയും ചെയ്യുന്നുവെന്നായിരുന്നു ധവാന്റെ ഉത്തരം. ഇതിനു പിറകെ കപില്‍ ശര്‍മയുടെ രസകരമായ കമന്റും വന്നു. അവര്‍ മുറികളിലേക്കു തനിച്ചാണ് പോവുന്നത്, അതിനു ശേഷം എന്താണ് സംഭവിക്കുന്നതെന്നു ആര്‍ക്കറിമായെന്ന ുഅദ്ദേഹം പറഞ്ഞപ്പോള്‍ സെറ്റില്‍ കൂട്ടച്ചിരി മുഴങ്ങി.

ഭാര്യക്കു നിരന്തരം തന്റെ ഷെഡ്യൂളിനെക്കുറിച്ച് നിരന്തരം അപ്‌ഡേഷന്‍ നല്‍കുന്ന ക്രിക്കറ്റര്‍ ആരാണെന്നായിരുന്നു കപില്‍ ശര്‍മയുടെ അടുത്ത ചോദ്യം. അതിനു സ്വന്തം പേരു തന്നെയാണ് ധവാന്‍ മറുപടി നല്‍കിയത്. മുന്‍ ഭാര്യ അയ്ഷയെ താന്‍ ഓരോ കാര്യവും അതാത് സമയത്തു തന്നെ അറിയിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
മുമ്പ് ഞാന്‍ ഇങ്ങനെ എന്റെ ഷെഡ്യൂളിനെക്കുറിച്ച് ഭാര്യയെ അറിയിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ ടീം ബസില്‍ യാത്ര തിരിക്കുന്നതിന്റെ ഫോട്ടോ പോലെയുള്ള സാധാരണ കാര്യങ്ങള്‍ അവളെ അറിയിച്ചിരുന്നതായും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

ധവാനും അയ്ഷയും തമ്മില്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വേര്‍പിരിഞ്ഞിരുന്നു. എട്ടു വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷമായിരുന്നു ഇത്.
അതേസമയം,ധവാനെ അവസാനമായി ഇന്ത്യന്‍ ടീമിനോടൊപ്പം കണ്ടത് സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയിലായിരുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെട്ടെങ്കിലും ടീമിനായി ഏറ്റവുമധികം റണ്‍സെടുത്തത് അദ്ദേഹമാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 169 റണ്‍സ് ധവാന്‍ സ്‌കോര്‍ ചെയ്തിരുന്നു. 79 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 20 ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹം നേടുകയും ചെയ്തു. മികച്ച പ്രകടനത്തിലൂടെ ഏകദിന ടീമിലെ തന്റെ സ്ഥാനവും ധവാന്‍ ഉറപ്പിച്ചിരിക്കുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications