കോലിയെവിടെ? അനുഷ്‌കയ്‌ക്കൊപ്പം അടിച്ചുപൊളിച്ച് സൂപ്പര്‍ താരം- ചിത്രം വൈറല്‍
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. എങ്കിലും അദ്ദഹത്തിന്റെ നല്ല സമയം വരുമെന്നും റണ്‍മെഷീനെന്ന വിളിപ്പേര് ശരിവച്ച് വീണ്ടും റണ്‍സടിച്ചു കൂട്ടുമെന്നു തന്നെയാണ് ലോകമെമ്പാടമുള്ള ആരാധകരുടെ പ്രതീക്ഷ. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പമായിരുന്നു കോലിയെ അവസാനമായി കളിക്കളത്തില്‍ കണ്ടത്. കന്നി ഐപിഎല്‍ കിരീടമെന്ന മോഹം ഇത്തവണയും യാഥാര്‍ഥ്യമാക്കാനും അദ്ദേഹത്തിനായില്ല.

സൗത്താഫ്രിക്കയുമായുള്ള അഞ്ചു മല്‍സരങങളുടെ ടി20 പരമ്പരയില്‍ കോലിക്കു ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. അടുത്ത മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിലായിരിക്കും അദ്ദേഹം അടുത്തതായി കളിക്കുക. കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് കോലി. ഭാര്യ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം താരം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

അനുഷ്‌കാ ശര്‍മ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വിരാട് കോലിക്കൊപ്പം അവധിക്കാലെ ചെലവഴിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ബുധനാഴ്ച (ജൂണ്‍ 8) കോലിയും അനുഷ്‌കയും വിമാനത്താവളത്തില്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ അനുഷ്‌കയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പുതിയ രണ്ടു ഫോട്ടോസ് ആരാധരുമായി പങ്കുവച്ചത്.
ആദ്യത്തേത് കോലിയും അനുഷ്‌കയും ഒരുമിച്ചുള്ള ഒരു സെല്‍ഫിയാണെങ്കില്‍ രണ്ടാമത്തേത് ബീച്ചിന്റെ പശ്ചാത്തലത്തില്‍ ഫ്രൂട്ട്‌സ് പ്ലേറ്റില്‍ വച്ചിരിക്കുന്നതാണ്.

പച്ച നിറത്തിലുള്ള മോഡേണ്‍ വസ്ത്രമാണ് അനുഷ്‌കാ ശര്‍മ ഫോട്ടോയില്‍ ധരിച്ചിരിക്കുന്നത്. മനോഹരമായ ഒന്നിലേറെ സ്വര്‍ണ നെക്ലേസുകളും അനുഷ്‌കയുടെ കഴുത്തില്‍ കാണാം. വിരാട് കോലിയാവട്ടെ വളരെ സൂപ്പര്‍ കൂളായിട്ടാണ് കാണപ്പെടുന്നത്. കാഷ്വലായിട്ടുള്ള ബ്രൗണ്‍ സ്ലീവ്‌ലെസ് ഷര്‍ട്ടാണ് താരം ധരിച്ചിട്ടുള്ളത്. ബീച്ചിന്റെ ബാക്ക്ഗ്രൗണ്ടിലാണ് കോലിയേ ചേര്‍ത്തുപിടിച്ചുള്ള അനുഷ്‌കയുടെ ക്യൂട്ട് സെല്‍ഫി. ഈ ഫോട്ടോയ്ക്ക് ക്യാപ്ഷനോ ഒന്നും തന്നെ അനുഷ്‌ക നല്‍കിയിട്ടില്ല.

രണ്ടാമത്തെ ഫോട്ടോയില്‍ വ്യത്യസ്തമായ ഫ്രൂട്ട്‌സും വെജിറ്റബിള്‍സും പ്ലേറ്റില്‍ നിരത്തിയിരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ആരോഗ്യത്തില്‍ കൂടുകല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഇതിന്റെ ഭാഗമായിട്ടാണ് കൂടുതല്‍ ഫ്രൂട്ട്‌സും വെജിറ്റബിള്‍സും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന സൂചനയാണ് അനുഷ്‌ക ഈ ഫോട്ടോയിലൂടെ നല്‍കുന്നത്. ആരോഗ്യകരമായി തുടങ്ങൂ, മറ്റൊരു വഴി അവസസാനിപ്പിക്കൂയെന്നാണ് കണ്ണുപൊത്തുന്ന ഇമോജിയോടു കൂടി അനുഷ്‌ക സ്‌റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, കോലിയും അനുഷ്‌കയും ഇപ്പോള്‍ എവിടെയാണ് അവധിക്കാലം ചെലവിടുന്നത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. തങ്ങള്‍ എവിടെയാണുള്ളത് എന്നതിനെക്കുറിച്ച് ഇരുവരും സൂചനയൊന്നും നല്‍കിയിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications