Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റായ് ലക്ഷ്മിയെ ധോണി 'തേച്ചതോ'? ആ ബന്ധം മായാത്ത മുറിവെന്ന് നടി!! സംഭവിച്ചതെന്ത്

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ എല്ലായ്‌പ്പോഴും ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്. കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്തു പ്രധാനപ്പെട്ട ഒട്ടുമിക്ക താരങ്ങളും ഗോസിപ്പുകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും പ്രണയ ഗോസിപ്പുകളുമാണ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും ഒരു സമയത്തു പാപ്പരാസികള്‍ക്കു പ്രിയങ്കരനായിരുന്നു.

വിവാഹത്തിനു മുമ്പ് ചില പ്രമുഖ നടിമാരുമായി ചേര്‍ത്ത് ധോണിയുടെ പേരില്‍ ഗോസിപ്പുകളും വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ മലയാളി സിനിമകളിലടക്കം ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരി റായ് ലക്ഷ്മിയുമുണ്ടായിരുന്നു. ധോണിയും റായിയും തമ്മില്‍ അടുപ്പമാണെന്നും വിവാഹിതരായേക്കുമെന്നുമെല്ലാം ഗോസിപ്പുകളും പ്രചരിച്ചിരുന്നു. 2008-09 സമയത്തായിരുന്നു ഇത്. പല പാര്‍ട്ടികളിലും പരിപാടികളിലും ഇരുവരും ഒരുമിച്ച് എത്തിയതും ഗോസിപ്പുകള്‍ക്കു ബലമേകി.

പക്ഷെ ഇതേക്കുറിച്ച് ധോണി അന്നോ, വിവാഹശേഷമോ ഒരിക്കല്‍പ്പോലും പ്രതികരിക്കുകയും ചെയ്തിട്ടില്ല. 2010 ജൂലൈയില്‍ സാക്ഷി സിങ് ധോണിയെ ധോണി വിവാഹം കഴിച്ചതോടെ ഇവയെല്ലാം കെട്ടടങ്ങുകയും ചെയ്തു. പക്ഷെ റായ് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു.

MS DHONI RAAI LAXMI

റായ് ലക്ഷ്മി പറഞ്ഞതെന്ത്

2014ല്‍ സീ ന്യൂസിനു (Zee News) നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു എംഎസ് ധോണിയുമായുുള്ള തന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് റായ് ലക്ഷ്മി തുറന്നുപറഞ്ഞത്. ഒരിക്കലുമുണങ്ങാത്ത മുറിവ് പോലെയാണ് ഇതെന്നായിരുന്നു ആ ബന്ധത്തെക്കുറിച്ചുള്ള നടിയുടെ വാക്കുകള്‍.

ദീര്‍ഘകാലത്തേക്കു മാഞ്ഞുപോവാത്ത രീതിയിലുള്ള ഒരു കറയോ, മുറിവോ പോലെയാണ് ധോണിയുമായുള്ള ആ ബന്ധമെന്നു ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴും ആളുകള്‍ക്കു ഇതേക്കുറിച്ച് സംസാരിക്കാനുള്ള ക്ഷമയും ഊര്‍ജവുമുണ്ടെന്നത് എന്നെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു.

ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് അന്വേഷിക്കുമ്പോഴെല്ലാം ടിവി ചാനലുകള്‍ ഞങ്ങളുടെ ബന്ധത്തെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഭാവിയില്‍ എന്റെ മക്കള്‍ ഇതു ടിവിയില്‍ കാണുകയും ഇതേക്കുറിച്ച് എന്നോടു ചോദിക്കുകയും ചെയ്‌തേക്കുമോയെന്നും ഭയം തോന്നുന്നതായും റായ് ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

മറ്റു ബന്ധങ്ങളെക്കുറിച്ച് ചോദ്യമില്ല

എംഎസ് ധോണിയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കു ശേഷം മറ്റു ചില അടുപ്പങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിരുന്നതായും പക്ഷെ ആരും അതേക്കുറിച്ച് ചോദിക്കുന്നില്ലെന്നും റായ് ലക്ഷ്മി പറഞ്ഞിരുന്നു. ധോണിക്കു ശേഷം എനിക്കു മൂന്നോ, നാലോ വേറെ പ്രണയബന്ധങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ആരും അതൊന്നും ശ്രദ്ധിച്ചതായി തോന്നിയിട്ടില്ലെന്നും നടി ഇതേ അഭിമുഖത്തില്‍ പറഞ്ഞു.

RAAI LAXMI

ധോണിയും താനും തമ്മില്‍ പരസ്പരം നല്ല രീതിയില്‍ സംസാരിച്ചാണ് ബന്ധം അവസാനിപ്പിച്ചതെന്നു നടി വെളിപ്പെടുത്തുന്നു. എനിക്കു ധോണിയെ വളരെ നന്നായിട്ടു തന്നെ അറിയാം. അതൊരു പ്രണയമായിരുന്നോയെന്നു എനിക്കറിയില്ല. കാരണം ആ ബന്ധം ഒരിക്കലും വര്‍ക്കായില്ലെന്നതാണ് സത്യം.

ഞങ്ങള്‍ക്കിടയില്‍ ഇപ്പോഴും പരസ്പര ബഹുമാനം തന്നെയാണുള്ളത്. അദ്ദേഹം മുന്നോട്ടു പോവുകയും വിവാഹിതനാവുകയും ചെയ്തു. ഇതാണ് കഥയുടെ അന്ത്യം. ഞാന്‍ ഇപ്പോള്‍ വളരെയധികം സന്തോഷവതിയാണ്. ജോലിക്കാണ് മുഖ്യ പരിഗണനയെന്നും റായ് ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഭാര്യ സാക്ഷിക്കും മകള്‍ സിവയ്ക്കുമൊപ്പം വളരെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇപ്പോള്‍ ധോണി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും നേരത്തേ വിരമിച്ചു കഴിഞ്ഞെങ്കിലും ഐപിഎല്ലില്‍ അദ്ദേഹം ഇപ്പോഴും കളി തുടരുകയാണ്. വരാനിരിക്കുന്ന സീസണിലും ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാണ്. എന്നാല്‍ 35 കാരിയായ റായ് ലക്ഷ്മി ഇപ്പോഴും വിവാഹിതയാവാതെ അഭിനയ രംഗത്തു സജീവമായി തുടരുകയാണ്.

Story first published: Friday, January 17, 2025, 14:08 [IST]
Other articles published on Jan 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+