Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഉറക്കത്തില്‍ എഴുന്നേറ്റ് നടന്ന സച്ചിന്‍, അന്നു രാത്രി ഭയന്നു!- ഗാംഗുലി പറയുന്നു

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണിങ് ജോടികളാണ് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും. ഏകദിനത്തില്‍ നിരവധി ബാറ്റിങ് റെക്കോര്‍ഡുകളും ഈ സഖ്യം കുറിച്ചിട്ടുണ്ട്. ദീര്‍ഘകാലം ഒരുമിച്ച് കളിച്ചതിനാല്‍ തന്നെ പരസ്പരം വളരെ നന്നായി അറിയാവുന്ന ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ് സച്ചിനും ദാദയും.

ഗാംഗുലിയേക്കാള്‍ നേരത്തേ സച്ചിന്‍ കരിയര്‍ ആരംഭിച്ചിരുന്നെങ്കിലും ഏറെക്കാലം ഒരുമിച്ച് കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും സച്ചിനും ഗാംഗുലിയും തമ്മിലുള്ള സൗഹൃദം ഇപ്പോഴും ഊഷ്മളമായി തന്നെ തുടരകയാണ്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ സച്ചിനെക്കുറിച്ച് ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത ഒരു സംഭവത്തെക്കുറിച്ച് ഗാംഗുലി വെളിപ്പെടുത്തിയിരുന്നു. ഇത് എന്തായിരുന്നുവെന്നു നോക്കാം.

1

സച്ചിനെ ആദ്യമയി നേരില്‍ കണ്ടത് ഇപ്പോഴും ഓര്‍മയുണ്ട്. നീണ്ട മുടിയുള്ള മുംബൈയില്‍ നിന്നുള്ള അദ്ദേഹം അന്നു തന്നെ പ്രശസ്തനായിരുന്നു. നെറ്റ്‌സില്‍ നിന്നും സച്ചിന്‍ പുറത്തേക്കു വരമായിരുന്നില്ല. എപ്പോഴും ബാറ്റ് ചെയ്തു കൊണ്ടേയിരിക്കും. ക്യാംപ് മറ്റുള്ളവര്‍ക്കു കൂടിയുള്ളതാണെന്നു പറഞ്ഞ് വാസു സാര്‍ സച്ചിനെ നെറ്റ്‌സില്‍ നിന്നു തിരിച്ചുവിളിക്കാറുണ്ടായിരുന്നു. വ്യത്യസ്തമായി എന്തോ അദ്ദേഹത്തിലുള്ളതായി അന്നു തനിക്ക് അറിയാമായിരുന്നുവെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

2

14 വയസ്സ് മുതല്‍ തന്നെ സച്ചിനും ഗാംഗുലിക്കും പരസ്പരമറിയാം. അതുകൊണ്ടു തന്നെ ക്രീസില്‍ അദ്ദേഹം എന്ത് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും എവിടെയാണ് കളിക്കാനാഗ്രഹിക്കുന്നതെന്നും ആരോട് ദേഷ്യമുള്ളതെന്നുമടക്കം എല്ലാം തനിക്ക് അറിയുമായിരുന്നു ഗാംഗുലി പറയുന്നു.
സച്ചിന് ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ദുശീലമുണ്ടായിരുന്നതായും ഇതു ഒരിക്കല്‍ തന്നെ ഭയപ്പടുത്തിയിരുന്നതായും ദാദ പറയുന്നു. ഞങ്ങള്‍ ഇംഗ്ലണ്ടില്‍ ഒരേ മുറിയിലായിരുന്നു കഴിഞ്ഞിരുന്നത്. ഒരു ദിവസം രാത്രിയില്‍ ഉറക്കത്തില്‍ എഴുന്നേറ്റു നോക്കിയപ്പോള്‍ സച്ചിന്‍ മുറിക്ക് അകത്തു കൂടി നടക്കുന്നത് കണ്ടു. ബാത്ത്‌റൂമിലേക്ക് പോയതായിരിക്കാമെന്നു കരുതി ഞാന്‍ തിരിഞ്ഞുകിടന്നുറങ്ങി.

3

തൊട്ടടുത്ത ദിവസം സച്ചിനോടു ഞാന്‍ ഇതേക്കുറിച്ചന്നും ചോദിച്ചില്ല. രണ്ടാം ദിവസവും രാത്രി സച്ചിന്‍ മുറിയിലൂടെ എഴുന്നേറ്റ് നടക്കുന്നത് കണ്ടതോടെ എനിക്കു ഭയമായി. രാത്രി 1.30ന് അദ്ദേഹം എന്തായിരിക്കും ചെയ്യുന്നത്. ഞാന്‍ എഴുന്നേറ്റിരുന്ന് ആലോചിച്ചു. മുറിക്കുള്ളില്‍ ഒന്നു റൗണ്ടടിച്ച ശേഷം കസേരയിലിരിക്കുകയും പിന്നെ എന്റെയുത്ത് വന്ന് കട്ടിലില്‍ കിടന്നുറങ്ങുകയും ചെയ്യുന്നു.
തൊട്ടടുത്ത ദിവസം ഇതേക്കുറിച്ച് ഞാന്‍ സച്ചിനോടു ചോദിച്ചു. നിങ്ങങ്ങള്‍ രാത്രിയില്‍ എന്താണ് ചെയ്യുന്നത്? നിങ്ങളെന്നെ പേടിപ്പിക്കുകയാണെന്നു പറഞ്ഞു. ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്ന ദുശീലം തനിക്കുണ്ടെന്നായിരുന്നു അപ്പോള്‍ സച്ചിന്‍ പറഞ്ഞതെന്നു ഗാംഗുലി വിശദമാക്കി.

4

ബാറ്റിങില്‍ പരാജയപ്പെടുമ്പോഴെല്ലാം ബാറ്റ് മാറ്റുന്ന പതിവ് സച്ചിനുണ്ടായിരുന്നുവെന്ന് ഗാംഗുലി വെളിപ്പെടുത്തി. ഞാന്‍ ഭാരമേറിയ ബാറ്റുകള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചിരുന്നു. സച്ചിനും ഭാരമേറിയ ബാറ്റാണ് ഉപയോഗിച്ചിരുന്നത്. എന്റെ ബാറ്റ് അദ്ദേഹത്തിനു ഇഷ്ടമായിരുന്നു. 1992ല്‍ ഞാന്‍ ടീമില്‍ നിന്നൊഴിവാക്കപ്പെട്ടു. ലോകകപ്പിലേക്കും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടില്ല.
ഞങ്ങള്‍ നാട്ടിലേക്കു തിരിക്കുമ്പോള്‍ നിങ്ങള്‍ വീട്ടിലേക്കു പോവൂ, അതു താരമില്ലെന്നും അടുത്ത പര്യടനം വരുന്നണ്ടല്ലോയെന്നും പറഞ്ഞായിരുന്നു മറ്റു കളിക്കാര്‍ എന്നെ ആശ്വസിപ്പിച്ചത്. എന്നാല്‍ സച്ചിന്റെ ചോദ്യം നിങ്ങളുടെ ബാറ്റ് ഞാന്‍ എടുക്കക്കെയെന്നായിരുന്നു. എന്നെ ടീമില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്. ബാറ്റ് നിങ്ങള്‍ എടുത്തോളൂയെന്നു സച്ചിനോടു താന്‍ പറയുകയായിരുന്നുവെന്നും ഗാംഗുലു കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, June 4, 2022, 16:19 [IST]
Other articles published on Jun 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+