Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രിയപ്പെട്ട മെസിയും പിള്ളേരും അറിയാന്‍...! വാട്ട്‌സ്ആപ്പ് സന്ദേശം

ശരിക്കും പറഞ്ഞാല്‍ മിഥുനത്തിലെ തേങ്ങ പിടിച്ചു നില്‍ക്കുന്ന നെടുമുടി വേണുവിന്റെ അതെ അവസ്ഥ ആണ് എന്റെതും. ഞാന്‍ കളി കാണാന്‍ തുടങ്ങിയ കാലം മുതല്‍, കൃത്യമായി പറഞ്ഞാല്‍ 90 മുതല്‍ നിങ്ങള്‍ കപ്പ് അടിക്കും എന്നും പറഞ്ഞു കാത്തിരിക്കാന്‍ തുടങ്ങിയതാണ്. വര്‍ഷം 30 ആയി പോലും നമ്മള്‍ ഒരു കപ്പടിച്ചിട്ട് എന്നാണ് ഫിഫയിലെ പാണന്മാര്‍ പാടി നടക്കുന്നത്. ഇതിപ്പോള്‍ കോഴിക്ക് എന്തോ വരുന്ന പോലെ ആവുമോ ..?

ഇതിനിടക്ക് രാജിവ് ഗാന്ധി മരിച്ചു, ഞങ്ങള്‍ പാകിസ്ഥാനോട് ഒന്നു രണ്ടു തവണ യുദ്ധം ചെയ്തു, വീരപ്പനെയും പുലി പ്രഭാകരനെയും കൊന്നു, എന്തിനേറെ നമ്മുടെ സച്ചിന്‍ വരെ കളി നിര്‍ത്തി. എന്നിട്ടും നിങ്ങള്‍ ഒരു കപ്പെടുക്കുന്നത് കാണാന്‍ ഞങ്ങള്‍ മലയാളികള്‍ക്ക് യോഗം ഇല്ലേ ..? ഭൂകമ്പം വന്നു സുനാമി വന്നു, കത്രിന വന്നു, എന്തിനു മമ്മുട്ടിയുടെ മകന്‍ ദുല്‍ഖര്‍ വരെ വന്നു. പക്ഷെ ഒരു കപ്പ് അത് മാത്രം വന്നില്ല .

news

ഓരോ വേള്‍ഡ് കപ്പ് വരുമ്പോഴും ജയിക്കും എന്ന് ഉറപ്പിക്കും, പക്ഷേ ഝൗമൃലേൃളശിമഹ ആവുമ്പോഴേക്കും നമ്മള്‍ ചന്തു ആവും. പിന്നെ അതുവരെ തെറി പറഞ്ഞ ഏതെങ്കിലും ടീമിനെ പിടിക്കേണ്ടി വരും. ജെര്‍മനിയെ ഒക്കെ വെറുക്കാന്‍ ഉള്ള ഒരേ ഒരു കാരണം നിങ്ങളെ അവര്‍ തോല്പിച്ചു എന്നത് മാത്രം ആണ്. അല്ലാതെ അവര്‍ ഞങ്ങളോട് കാശ്മീര്‍ ഒന്നും ചോദിച്ചിട്ടില്ല.

സത്യത്തില്‍ ഇത്തവണ എനിക്ക് ഒരു പ്രതിക്ഷയും ഇല്ല. എന്നാലും മറഡോണയുടെ നാമത്തില്‍ ഈ ഒരു പ്രാവശ്യം കൂടെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിലും കാവിലെ പാട്ട് മത്സരത്തില്‍ നോക്കാമെന്ന അപ്പുകുട്ടന്‍ ലൈന്‍ ആണെകില്‍ ഞാന്‍ സ്‌പെയിനോ, ഇറ്റലിയോ ഇംഗ്ലണ്ടിന്റെയോ കൂടെ പോവും!

Story first published: Monday, June 18, 2018, 11:56 [IST]
Other articles published on Jun 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+