വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനുഷ്‌കയോട് ആദ്യം പറഞ്ഞതെന്ത്? ശരിക്കും പതറി... മനസ്സ് തുറന്ന് കോലി

2017ലായിരുന്നു കോലി അനുഷ്‌കയെ മിന്നുകെട്ടിയത്

kohli anushka

ദില്ലി: ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ജോടികളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും. വര്‍ഷങ്ങളില്‍ നീണ്ട പ്രണയത്തിനൊടുവിലാണ് 2017ല്‍ ഇരുവരും വിവാഹിതരായത്. ആദ്യമായി അനുഷ്‌കയെ നേരില്‍ കണ്ടതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് കോലി. ഒരു ഷാംപുവിന്റെ പരസ്യചിത്രീകണത്തില്‍ ഒരുമിച്ച് അഭിനയിക്കാനെത്തിയപ്പോഴാണ് കോലി ആദ്യമായി അനുഷ്‌കയെ നേരില്‍ക്കണ്ടത്. ഇവിടെ വച്ചുള്ള അടുപ്പം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു.

ബെസ്റ്റ് ആര്? സ്മിത്തോ, കോലിയോ? ടെസ്‌റ്റെങ്കില്‍ അദ്ദേഹം തന്നെ... വോണ്‍ പറയുന്നത്ബെസ്റ്റ് ആര്? സ്മിത്തോ, കോലിയോ? ടെസ്‌റ്റെങ്കില്‍ അദ്ദേഹം തന്നെ... വോണ്‍ പറയുന്നത്

അനുഷ്‌കയെ ആദ്യം നേരില്‍ കാണുമ്പോള്‍ താന്‍ ശരിക്കും ടെന്‍ഷനിലായിരുന്നുവെന്ന് ഒരു ചാനല്‍ ഷോയില്‍ കോലി വെളിപ്പെടുത്തി. അനുഷ്‌കയെ കണ്ട നിമിഷം താന്‍ ശരിക്കും പരിഭ്രമിച്ചിരുന്നു. എന്നാല്‍ ഇതു പുറത്തു കാണിക്കാതിരിക്കാന്‍ വേണ്ടി തമാശ പറയുകയായിരുന്നു. കാരണം അപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും ചിരിയോടെ കോലി പറഞ്ഞു.

എന്താണ് അന്നു തമാശയായി അനുഷ്‌കയോടു പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ ആ സന്ദര്‍ഭത്തിനു യോജിക്കാത്തത് അല്ലെന്നായിരുന്നു കോലിയുടെ മറുപടി. വലിയ ഹീലോടു കൂടിയ ചെരിപ്പ് ധരിച്ചാണ് അനുഷ്‌ക സെറ്റിലേക്കു വന്നത്. അപ്പോള്‍ തന്നേക്കാള്‍ ഉയരവും അനുഷ്‌കയ്ക്കായിരുന്നു. ഇതിനേക്കാള്‍ ഹീലുള്ള ചെരിപ്പ് കിട്ടിയില്ലേയെന്നു അനുഷ്‌കയോട് താന്‍ ചോദിച്ചു. അപ്പോള്‍ എക്‌സ്‌ക്യൂസ് മിയെന്നായിരുന്നു അനുഷ്‌ക തിരിച്ചുചോദിച്ചത്. താന്‍ തമാശയായാണ് ഇതു ചോദിച്ചെന്നു തിരിച്ചു മറുപടി കൊടുക്കുകയായിരുന്നുവെന്നു കോലി കൂട്ടിച്ചേര്‍ത്തു. അന്നു പറഞ്ഞത് ശുദ്ധ വിഡ്ഢിത്തരമായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ട്. പക്ഷെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അനുഷ്‌കയെന്നും കോലി പറഞ്ഞു.

Story first published: Friday, September 6, 2019, 15:34 [IST]
Other articles published on Sep 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X