Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റ്ഹാം യുണൈറ്റഡ് കോച്ച് മാനുവേല്‍ പെല്ലഗ്രിനിയെ പുറത്താക്കി

ലണ്ടന്‍: വെസ്റ്റ്ഹാം യുണൈറ്റഡ് പരിശീലകന്‍ മാനുവേല്‍ പെല്ലഗ്രീനിയെ ക്ലബ്ബ് പുറത്താക്കി. ലെസ്റ്റര്‍ സിറ്റിയോട് 2-1ന് തോറ്റതോടെയാണ് പരിശീലകന്റെ സ്ഥാനം തെറിച്ചത്. സീസണില്‍ മോശം പ്രകടനം നടത്തുന്ന ടീമുകളിലൊന്നാണ് വെസ്റ്റ്ഹാം. 19 കളികളില്‍നിന്നും 19 പോയന്റുമായി പോയന്റ് പട്ടികയില്‍ പതിനേഴാം സ്ഥാനത്താണ് വെസ്റ്റ്ഹാം. തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ടീമിനായി പുതിയ പരിശീലകനെ ഉടന്‍ നിയമിക്കും.

മുന്‍ വെസ്റ്റ്ഹാം പരിശീലകന്‍ ഡേവിഡ് മോയെസ് ഉള്‍പ്പെടെയുള്ളവരെ പുതിയ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ടീമിന്റെ പ്രകടനം നിരാശാജനകമാണെന്നും ഇത്തരമൊരു തീരുമാനമല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നെന്നും ക്ലബ്ബ് ചെയര്‍മാന്‍ ഡേവിഡ് സുള്ളിവന്‍ പറഞ്ഞു. ടീമിനെ വിജയവഴിയിലെത്തുകയാണ് ലക്ഷ്യം. ടീമിനെ മുന്‍നിരയിലെത്തിക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

manuelpellegrini

2018 മെയില്‍ ആണ് പെല്ലഗ്രിന് വെസ്റ്റ്ഹാമിന്റെ ചുമതലയേല്‍ക്കുന്നത്. മൂന്നുവര്‍ഷത്തെ കരാറുമായി ടീമിലെത്തിയ പരിശീലകന് മികച്ച ഫലമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. താത്കാലിക പരിശീലകനെ കുറിച്ചോ സ്ഥിരം പരിശീലകനെക്കുറിച്ചോ ക്ലബ്ബ് സൂചിപ്പിച്ചിട്ടില്ല. ഡേവിഡ് മോയസിനാണ് സാധ്യതയേറെ. എവര്‍ട്ടന്‍ പരിശീലകനായി കഴിവ് തെളിയിച്ച മോയസ് പിന്നീട് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയെങ്കിലും തിളങ്ങാനായില്ല. ആറുമാസക്കാലം വെസ്റ്റ്ഹാമില്‍ മോയെസ് ഉണ്ടായിരുന്നു.

Story first published: Sunday, December 29, 2019, 11:26 [IST]
Other articles published on Dec 29, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+