Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജനുവരിയില്‍ മരിയോ മാന്‍സുകിച്ചിനെ ടീമിലെത്തിക്കാനൊരുങ്ങി വെസ്റ്റ്ഹാം

ടുറിന്‍: ജനുവരിയിലെ കൈമാറ്റ ജാലകത്തിലൂടെ യുവന്റസിന്റെ ക്രെയേഷ്യന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുക്കിച്ചിനെ സ്വന്തമാക്കാനൊരുങ്ങി വെസ്റ്റ്ഹാം.33കാരനായ താരത്തിന് യുവന്റസില്‍ അവസരങ്ങള്‍ കുറഞ്ഞതിനാല്‍ത്തന്നെ കൂടുമാറ്റ സാധ്യത കൂടുതലാണ്. യുവന്റസിന് പുതിയ പരിശീലകന്‍ മൗറീസ്യോ സാറി മാന്‍സുക്കിച്ചിന് ഈ സീസണിലെ രണ്ട് മത്സരത്തിലും അവസരം നല്‍കിയില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ഗോണ്‍സാലോ ഹിഗ്വെയ്‌നുമൊപ്പം പൗലോ ഡിബാലയെ സാറി പരിഗണിച്ചതോടെയാണ് മാന്‍സുക്കിച്ചിന്റെ ചീട്ടുകീറിയത്. സാറി പ്രഖ്യാപിച്ച യുവേഫ ചാമ്പ്യന്‍സ് ലീഗിനുള്ള യുവന്റസ് ടീമിലും മാന്‍സുക്കിച്ചിന് ഇടം ലഭിച്ചില്ല.ഇതില്‍ അതൃപ്തനായ മാന്‍സുക്കിച്ചും ടീം വിടാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വെസ്റ്റ്ഹാം നിരയില്‍ മികച്ചൊരു സ്‌ട്രൈക്കറുടെ അഭാവമുണ്ട്.ടീമിന്റെ മുഖ്യ സ്‌ട്രൈക്കര്‍മാരിലൊരാളായ മിഖായേല്‍ അന്റോണിയോക്ക് പരിക്കേറ്റതോടെയാണ് മാന്‍സുക്കിച്ചിലേക്ക് വെസ്റ്റ്ഹാം ശ്രദ്ധനല്‍കിയത്. അതേ സമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാന്‍സുക്കിച്ചിനായി താല്‍പ്പര്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്.

mariomandzukic

നിലവിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ മാന്‍സുക്കിച്ച് യുവന്റസ് വിടാനാണ് സാധ്യത.2015ല്‍ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്നാണ് മാന്‍സുക്കിച്ച് യുവന്റസിലെത്തിയത്. ക്ലബ്ബിനുവേണ്ടി 117 മത്സരത്തില്‍ നിന്ന് 30 ഗോളും നേടി. യുവന്റസിനൊപ്പം നാല് സീരി എ കിരീടവും മൂന്ന് കോപ്പാ ഇറ്റാലിയയും ഒരു സൂപ്പര്‍ കോപ്പയും മാന്‍സുക്കിച്ച് നേടിയിട്ടുണ്ട്.ബയേണ്‍ മ്യൂണിക്കിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്. ക്രൊയേഷ്യന്‍ ടീമിനുവേണ്ടി 89 മത്സരത്തില്‍ നിന്ന് 33 ഗോളും അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Friday, September 6, 2019, 10:03 [IST]
Other articles published on Sep 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+