Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ യുദ്ധം നമ്മള്‍ ജയിക്കും, ഒറ്റക്കെട്ടായി തന്നെ... മനുഷ്യര്‍ക്കുള്ള പാഠമെന്ന് കപില്‍

ദില്ലി: കൊറോണ വൈറസ് ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന രാജ്യത്തിനു പ്രചോദനവുമായി മുന്‍ ഇതിഹാസ നായകനും ഓള്‍റൗണ്ടറുമായ കപില്‍ ദേവ്. ലോകത്തെയാകെ പിടിച്ചുകുലുക്കിയ കൊവിഡ്-19 മനുഷ്യര്‍ക്കുള്ള പാഠമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു കൊറോണ വൈറസിനെതിരേയുള്ള യുദ്ധത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി നിന്ന് ജയിക്കുമെന്നും കപില്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തു 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എങ്കിലും ദിവസേന വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

പോസിറ്റിവായി ചിന്തിക്കുന്നു

പോസിറ്റീവായി തന്നെയാണ് താന്‍ ഇപ്പോഴും ചിന്തിക്കുന്നതെന്നും ഈ യുദ്ധത്തില്‍ നമ്മള്‍ ഒരുമയോടെ നിന്നു ജയിക്കുമെന്നും കപില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഈ യുദ്ധം നാം ജയിക്കണമെങ്കില്‍ സര്‍ക്കാരുമായി സഹകരിക്കുകയന്നത് വളരെ പ്രധാനമാണ്. കൂടാതെ പ്രായമായവരെ ശ്രദ്ധിക്കുയും വേണം. സംസ്‌കാരത്തിലാണ് നമ്മുടെ ശക്തി നിലകൊള്ളുന്നതെന്നു നമ്മള്‍ ഓര്‍മിക്കണമെന്നും കപില്‍ പറഞ്ഞു.

മനുഷ്യര്‍ക്കു പാഠം

കൊറോണ വൈറസ് ബാധ മനുഷ്യര്‍ക്കുള്ള പാഠമാണ്. ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഇത് മനുഷ്യരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കും. കൈകള്‍ നന്നായി കഴുകുന്നത് എങ്ങനെയെന്ന് മനുഷ്യര്‍ പഠിക്കുകയും പൊതുസ്ഥലങ്ങളില്‍ തുപ്പാനോ, മൂത്രമൊഴിക്കാനോ പാഠില്ലെന്ന് ഇതു ഓര്‍മിപ്പിക്കുകയും ചെയ്യും. നമ്മുടെ പരിസരം എല്ലായ്‌പ്പോഴും ശുചിയാക്കി വയ്‌ക്കേണ്ടത് വളരെ പ്രധാനമാണെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തേ തന്നെ നമ്മള്‍ ഇവയെല്ലാം പഠിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോവുന്നു. എന്നാല്‍ പുതിയ തലമുറ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. മുതിര്‍ന്നവരില്‍ നിന്നും ഇവയെല്ലാം നേരത്തേ പഠിക്കാന്‍ കഴിഞ്ഞ താന്‍ ഭാഗ്യവാനാണെന്നും അവരോട് നന്ദിയുണ്ടെന്നും കപില്‍ വിശദമാക്കി.

ലോക്ക്ഡൗണ്‍ കാലം

ലോക്ക്ഡൗണ്‍ കാലത്തു വീട്ടില്‍ തന്നെ ഒതുങ്ങേണ്ടി വന്നെങ്കിലും താന്‍ ഇതു ആസ്വദിക്കുകയാണെന്നു കപില്‍ പറഞ്ഞു. വീട്ടില മുഴുവന്‍ പേര്‍ക്കും ഇപ്പോള്‍ ഭക്ഷണം പാക് ചെയ്യുന്നതു താനാണ്. നേരത്തേ ഇംഗ്ലണ്ടില്‍ കളിച്ചിരുന്ന കാലത്ത് ഒറ്റയ്ക്കു താമസിക്കുന്നത് എങ്ങനെയെന്നു താന്‍ പഠിച്ചിരുന്നതായും അതുകൊണ്ടു ഇപ്പോള്‍ ഒരു ബുദ്ധിമുട്ടും തോന്നുന്നില്ലെന്നും കപില്‍ പറയുന്നു.വീട് താന്‍ അടിച്ചു വാരാറുണ്ട്. പൂന്തോട്ടം വൃത്തിയാക്കാറുണ്ട്. തന്റെ ചെറിയ പൂന്തോട്ടത്തില്‍ ഗോള്‍ഫും കളിക്കാറുണ്ട്. ഇപ്പോള്‍ കുടുംബത്തോടൊപ്പം ഏറെ സമയം ചെലവഴിക്കാന്‍ സാധിക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താന്‍ മിസ്സ് ചെയ്തത് ഇതു തന്നെയായിരുന്നു. കുക്കിങിന് ഒരു ബ്രേക്ക് കൊടുത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുക്കിങ് പുനരാരംഭിച്ചിരിക്കുന്നുവെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, March 27, 2020, 10:30 [IST]
Other articles published on Mar 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+