Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെയ്ന്‍ റൂണി വീണ്ടും കളിക്കളത്തിലേക്ക്, പുതുവര്‍ഷത്തില്‍ വീണ്ടും ബൂട്ടണിയുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോള്‍ വേട്ടക്കാരനായ വെയ്ന്‍ റൂണി വീണ്ടും കളിക്കളത്തിലേക്ക്. നാളുകളായി വിട്ടുനില്‍ക്കുകയായിരുന്ന റൂണി സെക്കന്റ് ഡിവിഷന്‍ ലീഗായ ഡെര്‍ബി കൗണ്ടിയില്‍ നേരത്തെ ചേര്‍ന്നിരുന്നെങ്കിലും കളി തുടങ്ങിയിരുന്നില്ല. പരിശീലകനും കളിക്കാരനുമെന്ന നിലയില്‍ ക്ലബ്ബിലെത്തിയ റൂണി വ്യാഴാഴ്ച ബാണ്‍സ്ലെയ്‌ക്കെതിരെ നടക്കുന്ന കളിയില്‍ ഇറങ്ങുമെന്ന് ക്ലബ്ബ് മാനേജര്‍ ഫിലിപ്പ് കൊക്കു അറിയിച്ചു.

റൂണി ശാരീരികക്ഷമത വീണ്ടെടുത്തെന്ന് കൊക്കു പറഞ്ഞു. റൂണിയേപ്പോലെ ഇത്രയും പരിചയസമ്പന്നനായ ഒരു താരം കളിക്കാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. റൂണി കളത്തിലിറങ്ങുമ്പോള്‍ പ്രതീക്ഷയും ഉയരത്തിലാണ്. വരാനിരിക്കുന്ന കളികളില്‍ പൂര്‍ണമായും റൂണി കളിക്കാന്‍ ഇടയില്ലെങ്കിലും പതുക്കെ ടീമുമായി ഇഴുകിച്ചേരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

waynerooney

തിങ്കളാഴ്ച ചാള്‍ട്ടനെതിരെ വിജയം നേടിയതോടെ ടീം സെക്കന്റ് ഡിവിഷനില്‍ 17-ാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട്. അതേസമയം, പ്ലേ ഓഫിലെത്തിണമെങ്കില്‍ ടീം കഠിനാധ്വാനം ചെയ്യേണ്ടിവരും. റൂണി എത്തുന്നതോടെ ടീമിന് ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷ. നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി ദീര്‍ഘകാലം കളിച്ചശേഷം അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക് കൂടുമാറിയ റൂണി ഇവിടെനിന്നുമാണ് സെക്കന്റ് ഡിവിഷനിലെത്തുന്നത്.

Story first published: Wednesday, January 1, 2020, 9:08 [IST]
Other articles published on Jan 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+