Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മികച്ച പരിശീലകനാര്? അത് ഫെര്‍ഗൂസനല്ലെന്ന് റൂണി,പിന്നെയാര്?

ലണ്ടന്‍:തന്റെ കരിയറിലെ ഏറ്റവും മികച്ച പരിശീലകനാരെന്ന് വെളിപ്പെടുത്തി വെയ്ന്‍ റൂണി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട റൂണിയുടെ അഭിപ്രായത്തില്‍ മുന്‍ യുണൈറ്റഡ് പരിശീലകനായ ലൂയിസ് വാന്‍ഗാലാണ് മികച്ച പരിശീലകന്‍. യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകനായ അലക്‌സ് ഫെര്‍ഗൂസനെ തഴഞ്ഞാണ് റൂണി ഹോളണ്ട് കാരനായ വാന്‍ഗാലിനെ തിരഞ്ഞെടുത്തത്.2004ല്‍ റെക്കോഡ് തുകയ്ക്ക് എവര്‍ട്ടനില്‍ നിന്ന് യുണൈറ്റഡിലെത്തിയ റൂണിയും ഫെര്‍ഗൂസനും തമ്മില്‍ അത്ര നല്ലബന്ധമായിരുന്നില്ല.

ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന റൂണി ഫെര്‍ഗൂസന്റെ കീഴില്‍ അഞ്ച് പ്രീമിയര്‍ ലീഗ് കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുണ്ട്. എങ്കിലും ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു.2014ലാണ് ഹോളണ്ട് ദേശീയ ടീം പരിശീലകസ്ഥാനം വിട്ട് വാന്‍ഗാല്‍ യുണൈറ്റഡിലെത്തുന്നത്. രണ്ട് സീസണ്‍ മാത്രം ക്ലബ്ബിനൊപ്പം തുടര്‍ന്ന അദ്ദേഹത്തിന് എഫ് എ കപ്പ് മാത്രമാണ് യുണൈറ്റഡിന് നേടിക്കൊടുക്കാനായത്.

rooneyandvaangaal

''വാന്‍ഗാലിന് 100 ശതമാനം മാര്‍ക്ക് ഞാന്‍ നല്‍കുന്നു.അത്രയ്ക്കും മിടുക്കനായ പരിശീലകനാണ് അദ്ദേഹം.മത്സരത്തിന് മുന്നോടിയായുള്ള മുന്നൊരുക്കവും അദ്ദേഹത്തിന്റെ തന്ത്രങ്ങളും എനിക്ക് ഏറെ ഇഷ്ടമായിരുന്നു.അദ്ദേഹം നല്‍കിയപോലെ പ്രചോദനം മറ്റാരും നല്‍കിയിട്ടില്ല.അദ്ദേഹത്തിന്റെ കീഴില്‍ ഇനിയും ളിക്കാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്.അദ്ദേഹത്തില്‍ നിന്ന് ഏറെ പഠിച്ചു.പരിശീലകനാവുന്ന സമയത്ത് അതെല്ലാം ഞാന്‍ ഉപയോഗിക്കും''റൂണി പറഞ്ഞു.ദി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് റൂണി മനസ് തുറന്നത്.

2017ല്‍ യുണൈറ്റഡ് വിട്ട റൂണി നിലവില്‍ ഡി സി യുണൈറ്റഡിനുവേണ്ടിയാണ് കളിക്കുന്നത്. യുണൈറ്റഡിനൊപ്പം 393 മത്സരത്തില്‍ നിന്ന് 183 ഗോളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.ഇംഗ്ലണ്ടിനുവേണ്ടി 53 ഗോളും റൂണി സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Monday, July 1, 2019, 8:56 [IST]
Other articles published on Jul 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+