For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദ്രാവിഡും രവീണയും തമ്മില്‍ പ്രണയമായിരുന്നോ? ഇതാണ് സത്യം

അക്ഷയ് കുമാറിന്റെ കാമുകിയായിരുന്നു രവീണ

1990കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച താരസുന്ദരിമാരില്‍ ഒരാളായിരുന്നു രവീണ ടണ്ടന്‍. നിരവധി ബോളിവുഡ് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന അവര്‍ പ്രമുഖ നടന്‍ അക്ഷയ് കുമാറുമായി ഏറെക്കാലം പ്രണയത്തിലുമായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നു വരെ അന്നു വാര്‍ത്തകളും വന്നിരുന്നു.

എന്നാല്‍ അക്ഷയ്ക്ക് മറ്റു ചില നടിമമാരുമായും അടുപ്പമുണ്ടെന്നു അറിഞ്ഞതോടെ രവീണ ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു. നിര്‍മാതാവും വിതരണക്കാരനുമായ അനില്‍ തഡാനിയെയാണ് പിന്നീട് രവീണ വിവാഹം കഴിച്ചത്.

1

ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍മാരില്‍ ഒരാളായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പേരിനൊപ്പം രവീണയുടെ പേര് ഒരു സമയത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നിലെ സത്യം എന്തായിരുന്നുവെന്നറിയാം.

2

പ്രമുഖ ബോളിവുഡ് മാഗസിനായ സ്റ്റാര്‍ ഡസ്റ്റിനു മുമ്പ് നല്‍കിയ അഭിമുഖത്തിലായിരുന്നു രാഹുല്‍ ദ്രാവിഡുമായുള്ള ഗോസിപ്പിനെക്കുറിച്ച് രവീണ ടണ്ടന്‍ മനസ്സ് തുറന്നത്. ഗോസിപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ തമ്മില്‍ അടുപ്പമില്ലെന്നു മാത്രമല്ല വ്യക്തിപരമായി ദ്രാവിഡിനെ തനിക്കു അറിയുക പോലുമില്ലെന്നായിരുന്നു രവീണ വെളിപ്പെടുത്തിയത്.

3

ദൈവത്തെയോര്‍ത്ത് ഇങ്ങനെയൊന്നും പറയരുത്. അദ്ദേഹവുമായി എനിക്ക് പരിചയം പോലുമില്ല. ദ്രാവിഡ് എന്റെ സുഹൃത്തോ മറ്റോ ആയിരുന്നെങ്കില്‍ ഇങ്ങനെ ചോദിക്കുന്നത് എനിക്കു മനസ്സിലാവുമായിരുന്നു. പാവം, അദ്ദേഹത്തിനെതിരേ എനിക്കു ഒന്നും തന്നെയില്ല. പക്ഷെ ഇതു വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഈ നിമിഷത്തില്‍ സ്വന്തം ജോലിയില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധിക്കുന്നതെന്നായിരുന്നു രവീണ പറഞ്ഞത്.

4

രാഹുല്‍ ദ്രാവിഡിനെ നേരില്‍ കണ്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു രവീണ ടണ്ടന്റെ മറുപടി. ബോളിവുഡില്‍ തനിക്ക് ആണ്‍ സുഹുത്തുക്കളുണ്ടെന്നും പക്ഷെ ദ്രാവിഡ് അവരുടെ കൂട്ടത്തില്‍ ഇല്ലെന്നും നടി വ്യക്തമാക്കുയായിരുന്നു.
ചില ചടങ്ങുകളില്‍ വച്ച് രാഹുല്‍ ദ്രാവിഡിനെ ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ സുഹൃത്തുക്കളോടൊപ്പമെല്ലാം പലപ്പോഴും പുറത്തു പോവാറുണ്ട്. അദ്ദേഹവും ചിലപ്പോള്‍ അക്കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കാം. പക്ഷെ തനിച്ച് ഞാന്‍ ദ്രാവിഡിനെ ഞാന്‍ കണ്ടിട്ടില്ല, കാരണം എനിക്ക് അദ്ദേഹത്തെ അത്ര നന്നായി അറിയില്ല. ഗോവിന്ദ, സുനില്‍ ഷെട്ടി, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ആണ്‍സുഹൃത്തുക്കള്‍ എനിക്കുണ്ട്. പക്ഷെ ദ്രാവിഡ് അവരുടെ കൂട്ടത്തില്‍ ഇല്ലെന്നും രവീണ വിശദമാക്കിയിരുന്നു.

5

എന്തുകൊണ്ടാണ് രാഹുല്‍ ദ്രാവിഡുമായി ചേര്‍ത്ത് അഭ്യൂഹങ്ങള്‍ വരുന്നതെന്ന ചോദ്യത്തിന് രവീണയുടെ മറുപടി ഇങ്ങനെയായിരുന്നു- എങ്ങനെയാണ് ഈ കാര്യങ്ങളെല്ലാം തുടങ്ങിയതെന്നു എനിക്കറിയില്ല. ചിലപ്പോള്‍ ഞാന്‍ ആരെയും കാണാതിരിക്കുന്നതു കൊണ്ടും ദ്രാവിഡ് വളരെ യോഗ്യനായ ബാച്ച്‌ലറും ആയതു കൊണ്ടായിരിക്കാം.
2

6

004ലാണ് അനില്‍ തഡാനിയെ രവീണ വിവാഹം കഴിച്ചത്. ദ്രാവിഡാവട്ടെ 2003ല്‍ വിജേത പെന്ദാര്‍ക്കറെയും വിവാഹം ചെയ്തു. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് കൂടിയാണ് അദ്ദേഹം. വിവാഹ ശേഷം കുടുംബിനിയായി മാറിയ രവീണ കുറച്ചു കാലം മുമ്പാണ് വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചെത്തിയത്. അടുത്തിടെ ഇറങ്ങിയ ബ്ലോക്ബസ്റ്റര്‍ സിനിമായ കെജിഎഫ് 2വില്‍ ഒരു പ്രധാന കഥാപാത്രത്തെ രവീണ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Story first published: Tuesday, June 7, 2022, 19:56 [IST]
Other articles published on Jun 7, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+