കൊറോണ ഫുട്‌ബോളിലേക്കും; ഇറ്റാലിയന്‍ സീരി എ യില്‍ മൂന്ന് മത്സരങ്ങള്‍ മാറ്റിവെച്ചു
റോം: ചൈനയില്‍ ആയിരങ്ങളുടെ മരണത്തിന് ഇടയാക്കിയ കൊറോണ വൈറസ് ഭീഷണി ഫുട്‌ബോള്‍ ലോകത്തേക്കും. ഇറ്റലിയിലേക്കും വൈറസ് പടര്‍ന്നതോടെ സീരി എയില്‍ നടക്കാനിരിന്ന മൂന്നു മത്സരങ്ങള്‍ മാറ്റിവെച്ചു. ഇറ്റലിയിലെ ലൊംബാര്‍ഡി, വെനെറ്റോ എന്നിവിടങ്ങളില്‍ നടക്കാനിരുന്ന മത്സരങ്ങളാണ് മാറ്റിവെച്ചത്. ഇതോടെ ഇന്റര്‍ മിലാന്‍ സാംപ്‌ഡോറിയ, അറ്റ്‌ലാന്റ സസൗളോ, വെറോണ കാഗ്ലിയാരി മത്സരങ്ങള്‍ അനിശ്ചിതമായി നീട്ടിവെച്ചു.
ഞായറാഴ്ച നടക്കാനിരുന്ന മറ്റു മത്സരങ്ങള്‍ക്ക് മാറ്റമില്ല. ജെനോവ, ടൂറിന്‍, റോം എന്നിവിടങ്ങളിലെ മത്സരങ്ങളാണ് നിശ്ചിത സമയത്ത് തന്നെ നടക്കുക. രണ്ടുപേര്‍ മരിച്ച ഇറ്റലിയില്‍ ഒട്ടേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ ഇറ്റലിയിലെ പത്തിലധികം നഗരങ്ങള്‍ കടുത്ത നിയന്ത്രണത്തിലാണ്. രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലുകളാണെങ്ങും. ചൈനയുടെ പാഠം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇറ്റലിയുടെ നിയന്ത്രണം.

കൊറോണ വൈറസ് കായിക മേഖലയെ നേരത്തെ തന്നെ കാര്യമായി ബാധിച്ചിരുന്നു. ചൈനയില്‍ നടക്കേണ്ടിയിരുന്ന കായിക മത്സരങ്ങളെല്ലാം മാറ്റിവെച്ചു. ചൈനീസ് താരങ്ങള്‍ക്ക് ഇതര രാജ്യങ്ങളില്‍ പങ്കെടുക്കേണ്ട മത്സരങ്ങളില്‍ എത്താനും കഴിയുന്നില്ല. ഇറ്റലിയിലും കടുത്ത നിയന്ത്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മിലാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഓഫീസുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കായിക മത്സരങ്ങള്‍ക്ക് നിയന്ത്രം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications