Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയേയും റൊണാള്‍ഡോയേയും പിന്തള്ളി വാന്‍ഡൈക്ക് യൂറോപ്യന്‍ ഫുട്‌ബോള്‍ അവാര്‍ഡ് സ്വന്തമാക്കി

മൊണാക്കോ: യൂവേഫാ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിനെ കിരീടജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച വിര്‍ജില്‍ വാന്‍ഡൈക്ക് മികച്ച യൂറോപ്യന്‍ ഫുട്‌ബോളര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരെ പിന്തള്ളിയാണ് വാന്‍ഡൈക്കിന്റെ അപൂര്‍വനേട്ടം. ഈ അവാര്‍ഡ് സ്വന്തമാക്കുന്ന ആദ്യ പ്രതിരോധനിരതാരമാണ് വാന്‍ഡൈക്ക്.

മൂന്നുതവണ റൊണാള്‍ഡോയും രണ്ടുതവണ മെസ്സിയും സ്വന്തമാക്കിയ ഈ പുരസ്‌കാരം വാന്‍ഡൈക്ക് നേടുമ്പോള്‍ കഴിഞ്ഞസീസണില്‍ താരം കാഴ്ചവെച്ച സമാനതകളില്ലാത്ത പ്രകടനത്തിന് അര്‍ഹിക്കുന്ന അംഗീകാരംകൂടിയായി. പ്രതിരോധത്തിലെന്നപോലെ നിര്‍ണായക ഘട്ടത്തില്‍ ഗോള്‍നേടി ടീമിനെ മുന്നോട്ടുനയിക്കാന്‍ താരത്തിന് കഴിഞ്ഞു എന്നതാണ് പുരസ്‌കാരനേട്ടത്തിന് ഇടയാക്കിയത്.

virgilvandjik

മൊണോക്കോയില്‍ വെച്ചുനടന്ന ചടങ്ങില്‍ കഴഞ്ഞ സീസണിലെ മികച്ച ഫോര്‍വേഡായി മെസ്സിയെ തെരഞ്ഞെടുത്തപ്പോള്‍ ഗോളിയായി അലിസണ്‍ ബെക്കറും മിഡ്ഫീല്‍ഡറായി ഫ്രെങ്കി ഡി ജോംഗും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രതിരോധതാരമായി വാന്‍ഡൈക്ക് തന്നെയാണ് പട്ടികയില്‍ ഇടംനേടിയത്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സാണ് വുമണ്‍ പ്ലെയര്‍ ഓഫ് ദ ഇയര്‍. ചടങ്ങില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് നിര്‍ണയവും നടന്നു.

Story first published: Friday, August 30, 2019, 9:57 [IST]
Other articles published on Aug 30, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+