ഓസീസിനോട് തോറ്റാല്‍ ഇന്ത്യയെ നാണക്കേടിന്റെ റെക്കോര്‍ഡ് കാത്തിരിക്കുന്നു; കോലി സച്ചിനെ മറികടക്കുമോ?
ദില്ലി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ നിര്‍ണായമായ അഞ്ചാം മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് നാണക്കേടിന്റെ റെക്കോര്‍ഡുകള്‍. അതേസമയം, ക്യാപ്റ്റന്‍ വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഒരു റെക്കോര്‍ഡ് മറികടക്കുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ബുധനാഴ്ചയാണ് പരമ്പരയിലെ ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന മത്സരം.
സ്മിത്തിന്റെയും വാര്‍ണറുടെയും മടങ്ങിവരവ്... ഓസ്‌ട്രേലിയ എല്ലാം തീരുമാനിച്ചു, യുഎഇ വേദിയാവും
ഇരു ടീമുകളും പരമ്പരയിലെ രണ്ടുവീതം കളികള്‍ ജയിച്ചതിനാല്‍ അഞ്ചാം മത്സരം നിര്‍ണായകമാണ്. ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. ലോകകപ്പിലെ ഫേവറിറ്റുകളായ ഇന്ത്യ രണ്ട് കളികള്‍കൊണ്ട് അതല്ലെന്ന് തെളിയിച്ചിരിക്കുന്നു. അഞ്ചാം മത്സരം ജയിച്ച് ലോകകപ്പിന് മുന്‍പ് ടീമിനും ആരാധകര്‍ക്കും ആത്മവിശ്വാസമുണ്ടാക്കാന്‍ വിരാട് കോലിക്കും സംഘത്തിനും കഴിയുമോ എന്നതാണ് പ്രധാനം.

ലീഡെടുത്ത പരമ്പര ഇന്ത്യ തോറ്റിട്ടില്ല
ഇന്ത്യ ഇന്നേവരെ ഒരു പരമ്പരയിലും 2-0ത്തിന് ലീഡ് എടുത്തശേഷം പരമ്പര കൈവിട്ടിട്ടില്ല. ഇത്തവണ അത് തെറ്റിയാല്‍ വിരാട് കോലിക്കും സംഘത്തിനും നാണക്കേടാകും. അതേസമയം, ഓസ്‌ട്രേലിയ ആവട്ടെ ഇന്നേവരെ ഒരു പരമ്പരയിലും 2-0ത്തിന് പിന്നില്‍ നിന്നശേഷം പരമ്പര നേടിയിട്ടുമില്ല. ഓസ്‌ട്രേലിയയ്ക്ക് അതിന് സാധിച്ചാല്‍ ലോകകപ്പ് നിലനിര്‍ത്താനുള്ള ടീമിന്റെ ഒരുക്കം പൂര്‍ണമാകും.

ഓസ്‌ട്രേലിയ റെക്കോര്‍ഡ് തകര്‍ക്കുമോ
ഇന്ത്യയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഒരു ദ്വിരാഷ്ട്ര പരമ്പര നേടാന്‍ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞിട്ടില്ല. 2009-10 സീസണില്‍ റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം 4-2ന് പരമ്പര നേടിയശേഷം ആ നേട്ടം കൈവരിക്കാന്‍ ഫിഞ്ചിനും സംഘത്തിനും കഴിയുമോ എന്നും അവസാന മത്സരം ഉത്തരം നല്‍കും. 2017-18ല്‍ ഓസ്‌ട്രേലിയ 4-1നാണ് ഇന്ത്യയോട് തോറ്റത്.

ഇന്ത്യയുടെ ഭാഗ്യ മൈതാനം
പരമ്പര നിര്‍ണയിക്കുന്ന മത്സരങ്ങളിലെ റെക്കോര്‍ഡ് ആണ് ഇന്ത്യയ്ക്ക് ആശ്വാസമാകുന്നത്. കഴിഞ്ഞ എട്ട് നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യ ആറെണ്ണത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു. 2015-16ല്‍ ദക്ഷിണാഫ്രിക്കയോടും കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടിനോടുമാണ് നിര്‍ണായക മത്സരത്തില്‍ തോറ്റത്. ഫിറോഷ് ഷാ കോട്‌ല മൈതാനത്ത് ഇന്ത്യ കളിച്ച 19 മത്സരങ്ങളില്‍ 12ഉം ജയിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ ഇന്ത്യയ്‌ക്കെതിരെ ഇവിടെ കളിച്ച നാലില്‍ മൂന്ന് മത്സരങ്ങളും തോറ്റു. സച്ചിന്റെ ടെണ്ടുല്‍ക്കര്‍ ഇതേ മൈതാനത്ത് നേടിയ 300 റണ്‍സ് മറികടക്കാന്‍ കോലിക്ക് ഇനി 99 റണ്‍സ് കൂടി മതിയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications