വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്മിത്തിന്റെയും വാര്‍ണറുടെയും മടങ്ങിവരവ്... ഓസ്‌ട്രേലിയ എല്ലാം തീരുമാനിച്ചു, യുഎഇ വേദിയാവും

ഇരുവരുടെയും വിലക്ക് മാര്‍ച്ച് 29ന് അവസാനിക്കും

By Manu
ഏകദിന പരമ്പരയിൽ സ്മിത്തും വാര്‍ണറും | Oneindia Malayalam

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും കളിക്കളത്തില്‍ തിരിച്ചെത്തുന്നു. വരാനിരിക്കുന്ന ഐപിഎല്ലില്‍ ഇരുവരും തങ്ങളുടെ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ നേരത്തേ അറിയിച്ചിരുന്നു. ദേശീയ ടീമിനൊപ്പമുള്ള സ്മിത്തിന്റെയും വാര്‍ണറുടെയു മടങ്ങിവരവിന്റെ കാര്യത്തില്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ യുഇഎയില്‍ ഈ മാസം പാകിസ്താനെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള സംഘത്തിനൊപ്പം സ്മിത്തും വാര്‍ണറും ഉണ്ടാവുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. മാര്‍ച്ച് 29നാണ് ഇവരുടെ വിലക്കിന്റെ കാലാവധി അവസാനിക്കുന്നത്.

1

ഓസീസിനായി കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ടീമിനൊപ്പം ഇരുവരും യുഇഎയിലേക്കു തിരിക്കും. ഒരു വര്‍ഷത്തിനു ശേഷം പഴയ ടീമംഗങ്ങളെ നേരില്‍ കാണാനും സൗഹൃദം പുതുക്കാനുമുള്ള അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്മിത്തിനോടും വാര്‍ണറോടും ടീമിനൊപ്പം ചേരാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദേശിച്ചിരിക്കുന്നത്. അതിനു ശേഷം ഇരു താരങ്ങളും ഐപിഎല്ലിനായി ഇന്ത്യയിലേക്കു തിരിക്കും.

അഞ്ചാങ്കത്തിലും ഇന്ത്യക്കു കാലിടറുമോ? ഹാട്രിക്ക് തോല്‍വിയോടെ പരമ്പര കൈവിട്ടേക്കും!! കാരണങ്ങളുണ്ട് അഞ്ചാങ്കത്തിലും ഇന്ത്യക്കു കാലിടറുമോ? ഹാട്രിക്ക് തോല്‍വിയോടെ പരമ്പര കൈവിട്ടേക്കും!! കാരണങ്ങളുണ്ട്

യുഎഇയില്‍ അഞ്ച് ഏകദിനങ്ങളിലാണ് ഓസ്‌ട്രേലിയയും പാകിസ്താനും ഏറ്റുമുട്ടുന്നത്. വിലക്കിനു ശേഷം പരമ്പരയിലെ അവസാന രണ്ടു കളികളില്‍ സ്മിത്തും വാര്‍ണറും കളിക്കാനിടയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. വിലക്കു കാരണം ദേശീയ ടീമിന് പുറത്തായിരുന്നെങ്കിലും രാജ്യത്തിനു പുറത്തു നടന്ന ലീഗുകളില്‍ കളിക്കാന്‍ സ്മിത്തിനും വാര്‍ണറിനും അനുമതിയുണ്ടായിരുന്നു.

Story first published: Tuesday, March 12, 2019, 15:48 [IST]
Other articles published on Mar 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X