Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിദേശ പര്യടനത്തില്‍ കളിക്കാരുടെ ഭാര്യമാര്‍ എപ്പോഴും കൂടെവേണമെന്ന് വിരാട് കോലി

ദില്ലി: വിദേശ പര്യടനങ്ങളില്‍ കളിക്കാരുടെ ഭാര്യമാരെ ഒപ്പം കൂട്ടുന്നത് സംബന്ധിച്ച ബിസിസിഐയുടെ നിലപാട് മാറ്റണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. വിദേശ പര്യടനത്തിലെ മുഴുവന്‍ സമയവും ഭാര്യമാരെ ഒപ്പം കൂട്ടാന്‍ അനുവദിക്കണമെന്ന് കോലി ബിസിസിഐയോട് അപേക്ഷിച്ചു. ഭാര്യമാരെ ഒപ്പം കൂട്ടുന്ന കാര്യത്തില്‍ ബിസിസിഐ പോളിസി തിരുത്തണമെന്നാണ് കോലിയുടെ ആവശ്യം.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ നാടകീയ തിരിച്ചുവരവ്... റയല്‍ മാഡ്രിഡിന് വീണ്ടും ഇഞ്ചുറി
ആഴ്ചകള്‍ക്കു മുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇക്കാര്യംകാട്ടി ബിസിസിഐയെ സമീപിച്ചതായാണ് റിപ്പോര്‍ട്ട്. നിലവില്‍ വിദേശ പര്യടനങ്ങളില്‍ ആദ്യ 14 ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് ഭാര്യമാരെ ടീമിനൊപ്പം ചേരാന്‍ അനുവദിക്കുന്നത്. എന്നാല്‍, ഇംഗ്ലണ്ട് പര്യടനത്തില്‍ കോലി ഭാര്യ അനുഷ്‌കയെ തുടക്കം മുതല്‍ ഒപ്പം കൂട്ടിയിരുന്നു.

kohli

ഇംഗ്ലണ്ടില്‍ ജൂലൈയില്‍ നടന്ന പരമ്പരയില്‍ അനുഷ്‌ക, സാക്ഷി ധോണി, രോഹിത്തിന്റെ ഭാര്യ റിതിക, ധവാന്റെ പങ്കാളി അയേഷ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റിനുശേഷം കോലിയുടെ ഭാര്യ മാത്രമാണ് ഇംഗ്ലണ്ടില്‍ തങ്ങിയത്. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഒരുക്കിയ വിരുന്നില്‍ ടീമിനൊപ്പം അനുഷ്‌കയും ചേര്‍ന്ന് ഫോട്ടോയെടുത്തത് അന്ന് വിവാദമാകുകയും ചെയ്തു.

ഭാര്യ ഒപ്പമുണ്ടാകുമ്പോള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്നുണ്ടെന്നാണ് കോലിയുടെ വിശദീകരണം. തന്നെ പ്രചോദിപ്പിക്കാനും പ്രകടനമികവ് കാട്ടാനുമായി ഭാര്യയുടെ സാമീപ്യത്തിന് കഴിയുന്നുണ്ടെന്നും ക്യാപ്റ്റന്‍ പറഞ്ഞിരുന്നു. കോലിയുടെ അപേക്ഷ സിഒഎ പരിഗണിക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ടീം മാനേജറോട് ഇക്കാര്യത്തില്‍ ഔദ്യോഗികമായി അപേക്ഷ നല്‍കാന്‍ സിഒഎ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Story first published: Sunday, October 7, 2018, 12:23 [IST]
Other articles published on Oct 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+