Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്ന് അമിതാഭ് ബച്ചന്‍; മറുപടിയുമായി കോലി

മുംബൈ: ഹൈദരാബാദില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പുറത്തെടുത്ത ഇന്നിങ്‌സിന് എങ്ങുനിന്നും അഭിനന്ദന പ്രവാഹമാണ്. 50 പന്തില്‍ 94 റണ്‍സെടുത്ത കോലി 207 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസ് സ്‌കോറിനെ അനായാസം മറികടന്ന് ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തു. 6 സിക്‌സറുകളും 6 ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു കോലിയുടെ ഗംഭീരമായ ഇന്നിങ്‌സ്.

അമിതാഭ് ബച്ചന്റെ പുകഴ്ത്തല്‍

അമിതാഭ് ബച്ചന്റെ പുകഴ്ത്തല്‍

മത്സരത്തിനുശേഷം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ കോലിയെ പുകഴ്ത്തിയിരുന്നു. അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമയിലെ വിഖ്യാതമായ ഡയലോഗിനെ അനുസ്മരിപ്പിച്ചായിരുന്നു ബച്ചന്റെ ട്വീറ്റ്. എത്രതവണ പറഞ്ഞതാണ് കോലിയെ പ്രകോപിപ്പിക്കരുതെന്ന്, നിങ്ങള്‍ കേട്ടില്ല. ഇപ്പോള്‍ കോലിയുടെ തിരിച്ചടി കിട്ടിയില്ലേ. വെസ്റ്റിന്‍ഡീസിന്റെ മുഖം നോക്കൂവെന്ന് ബച്ചന്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

കോലിയുടെ മറുപടി

കോലിയുടെ മറുപടി

ബച്ചന്റെ ട്വീറ്റിന് കോലി മറുപടി നല്‍കുകയും ചെയ്തു. ഡയലോഗ് താന്‍ ഇഷ്ടപ്പെടുന്നുവെന്നും എല്ലായിപ്പോഴും താങ്കള്‍ വലിയ പ്രചോദനമാണെന്നും കോലി കുറിച്ചു. തുടക്കത്തില്‍ വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരെ പകച്ചുപോയ കോലി പിന്നീട് കത്തിക്കയറുകയായിരുന്നു. മത്സരത്തില്‍ വിന്‍ഡീസ് ബൗളര്‍ കെസറിക് വില്യംസിനെ സിക്‌സറടിച്ചശേഷം കോലി നടത്തിയ സെലിബ്രേഷനും ശ്രദ്ധേയമായി.

സിക്‌സറടിച്ചു, നോട്ട്ബുക്ക് വലിച്ചെടുത്ത് കോലി നീട്ടിയെഴുതി; രണ്ടു വര്‍ഷത്തിനുശേഷം പ്രതികാരം

നോട്ട്ബുക്ക് സെലിബ്രേഷന്‍

2017-ലെ ഇന്ത്യയുടെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ വിരാട് കോലിയുടെ വിക്കറ്റെടുത്ത ശേഷം വില്യംസ് നടത്തിയ നോട്ട്ബുക്ക് സെലിബ്രേഷന് മറുപടി നല്‍കുകയായിരുന്നു ക്യാപ്റ്റന്‍. ഹൈദരാബാദിലെ മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ വില്യംസ് കോലിയുടെ ഓട്ടത്തിന് തടയിടാന്‍ ശ്രമിച്ചിരുന്നു. പതിനാറാം ഓവറില്‍ കോലി കണക്കുതീര്‍ത്തു. ആ ഓവറില്‍ സിക്‌സറുള്‍പ്പെടെ 23 റണ്‍സാണടിച്ചത്. സിക്‌സറടിച്ചശേഷം പാന്റ്്‌സിന്റെ പോക്കറ്റില്‍നിന്നും നോട്ട് ബുക്ക് വലിച്ചെടുക്കുന്നതായി ഭാവിച്ച് കോലി എഴുതുകയും ചെയ്തു.

ക്യാച്ചുകള്‍ നിരവധി നഷ്ടപ്പെടുത്തി ഇന്ത്യ, കാരണമിതെന്ന് കെഎല്‍ രാഹുല്‍

പ്രതികാരമെന്ന് കോലി

പ്രതികാരമെന്ന് കോലി

മത്സരശേഷം കോലി തന്റെ പ്രതികാരത്തെക്കുറിച്ചും പ്രതികരിച്ചു. ജമൈക്കയില്‍ തന്നെ പുറത്താക്കിയശേഷം നടത്തിയ സെലിബ്രേഷന് മറുപടിയായാണ് അത്തരമൊരു ആഘോഷം നടത്തിയത്. അതെല്ലാം കളിയുടെ ഭാഗമാണ്. കളിക്കുശേഷം പരസ്പരം കൈകൊടുത്ത് പിരിയുന്നു. കളിക്കുമ്പോള്‍ കാര്യങ്ങള്‍ കഠിനമായിരിക്കുമെങ്കിലും എതിര്‍ താരങ്ങളേയും ബഹുമാനിക്കുകയെന്നാണ് പ്രധാനമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

Story first published: Saturday, December 7, 2019, 17:01 [IST]
Other articles published on Dec 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+