വിവാദ പരാമര്‍ശം; കോലിക്ക് സ്വയം നിയന്ത്രിക്കാനായില്ലെന്ന് വിശ്വനാഥന്‍ ആനന്ദ്

ദില്ലി: ആരാധകന്റെ നിലപാടിനെതിരെ വിവാദ പരാമര്‍ശം നടത്തിയ വിരാട് കോലിക്കെതിരെ അഞ്ചു തവണ ചെസ് ലോക ചാമ്പ്യനായിരുന്ന വിശ്വനാഥന്‍ ആനന്ദ്. വിവാദ പരാമര്‍ശം നടത്തുമ്പോള്‍ കോലി പ്രത്യേക മൂഡിയിലായിരുന്നിരിക്കാമെന്നും വൈകാരികമായാണ് പ്രതികരിച്ചതെന്നും ആനന്ദ് പറഞ്ഞു. കോലിക്ക് ആത്മനിയന്ത്രണം നഷ്ടമായതാണ് വിവാദ പരാമര്‍ശത്തിനിടയാക്കിയതെന്നും ചെസ് താരം വിലയിരുത്തി.
സാന്റിയാഗോ സൊളാരി റയല്‍ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനാകും
വിരാട് കോലിയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ബാറ്റിങ് ഇഷ്ടമല്ലെന്നും ഓസ്‌ട്രേലിയയുടേതും ഇംഗ്ലണ്ടിന്റെയും കളിക്കാരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്നായിരുന്നു കോലി മറുപടി നല്‍കിയത്. കോലിയുടെ പ്രതികരണത്തില്‍ രോഷാകുലരായ അനേകം ക്രിക്കറ്റ് ആരാധകര്‍ ട്വിറ്ററിലൂടെ താരത്തെ വിമര്‍ശിച്ചിരുന്നു.

മുന്‍താരങ്ങളും കോലിയെ വിമര്‍ശിച്ചും അനുകൂലിച്ചും പിന്നീട് രംഗത്തെത്തി. കൊല്‍ക്കത്തയില്‍ ടാറ്റ സ്റ്റീല്‍ ചെസ്സില്‍ എത്തിയപ്പോഴാണ് ആനന്ദ് കോലിയുടെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിച്ചത്. ആത്മനിയന്ത്രണം നഷ്ടപ്പെട്ട കോലി ആദ്യം മനസിലെത്തിയത് വിളിച്ചുപറയുകയായിരുന്നു. തനിക്കുപോലും പലപ്പോഴും നിയന്ത്രണം നഷ്ടമാകാറുണ്ടെന്നും ആനന്ദ് പറഞ്ഞു.
തന്റെ വിവാദ പരാമര്‍ശം പിന്നീട് കോലി ലഘൂകരിച്ചിരുന്നു. ക്രിക്കറ്റ് ആരാധകന്‍ പറഞ്ഞ ഒരു വാചകത്തിന് മാത്രമാണ് താന്‍ മറുപടി പറഞ്ഞതെന്നായിരുന്നു കോലിയുടെ വിശദീകരണം. 'ഈ ഇന്ത്യന്‍ കളിക്കാരെക്കാള്‍' മറ്റു രാജ്യങ്ങളിലെ കളിക്കാരെ ഇഷ്ടപ്പെടുന്നു എന്ന ആരാധകന്റെ നിലപാടിനെതിരെയായിരുന്നു തന്റെ മറുപടി. അങ്ങിനെയെങ്കില്‍ വേറെ രാജ്യത്ത് ജീവിച്ചുകൂടെയെന്നാണ് താന്‍ പറഞ്ഞതെന്നും കോലി വ്യക്തമാക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications