വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സാന്റിയാഗോ സൊളാരി റയല്‍ മാഡ്രിഡിന്റെ സ്ഥിരം പരിശീലകനാകും

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് പരിശീലകന്‍ ജുലന്‍ ലോപ്‌റ്റെഗുയിക്ക് പകരക്കാരനായി എത്തിയ സാന്റിയാഗോ സൊളാരി സ്ഥിരം പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ സൊളാരിയുടെ നിയമനം അംഗീകരിച്ചതോടെയാണിത്. 42 കാരനായ സൊളാരി സ്ഥാനമേറ്റെടുത്തശേഷം ടീം നാലു മത്സരങ്ങളിലും ജയിച്ചുകയറിയിരുന്നു.

ടി20 ലോക റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; കുല്‍ദീപ് യാദവിന് കുതിപ്പ് ടി20 ലോക റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; കുല്‍ദീപ് യാദവിന് കുതിപ്പ്

സ്പാനിഷ് ഫുട്‌ബോള്‍ നിയമപ്രകാരം ഒരു താത്കാലിക പരിശീലകന് 15 ദിവസത്തെ അനുമതി മാത്രമേ നല്‍കുകയുള്ളൂ. ഇതിനുശേഷം സ്ഥിരം പരിശീലകനെ നിയമിക്കണമെന്നാണ് ചട്ടം. തിങ്കളാഴ്ച 15 ദിവസം പൂര്‍ത്തിയായതോടെയാണ് സൊളിരിയെ സ്ഥിരം പരിശീലകനാക്കാന്‍ തീരുമാനിച്ചത്. നേരത്തെ ചെല്‍സി പരിശീലകന്‍ അന്റോണിയോ കോന്റെ ഉള്‍പ്പെടെയുള്ളവരെ സ്ഥിരം പരിശീലകരാക്കാന്‍ റയല്‍ ശ്രമിച്ചിരുന്നു.

Santiago Solari to be Real Madrids permanent manager: Spanish federation

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയോട് 5-1ന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന്റെ പിന്നാലെയാണ് ക്ലബ്ബ് മാനേജ്‌മെന്റ് ജുലന്‍ ലോപ്‌റ്റെഗുയിയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. പിന്നീട് താത്കാലിക പരിശീലകനായി സൊളാരിയെ നിയമിക്കുകയും ചെയ്തു. മുന്‍ റയല്‍ മാഡ്രിഡ് താരം കൂടിയായ സൊളാരി 2016 മുതല്‍ റയലിന്റെ ബി ടീമിനെ പരിശീലിപ്പിച്ചുവരികയായിരുന്നു.

റയലിനായി കളിക്കുന്ന വേളയില്‍ ടീമിനൊപ്പം ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും നേടിയിട്ടുണ്ട്. അര്‍ജന്റീനയ്ക്കുവേണ്ടി 11 മത്സരങ്ങളില്‍ കളിച്ചു. എന്നാല്‍, അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ രാജ്യത്തിന്റെ ജഴ്‌സിയണിയാനുള്ള ഭാഗ്യമുണ്ടായില്ല. സൊളാരി പരിശീലകനായതോടെ നഗരവൈരികളായ അത്‌ലറ്റിക്കോയ്ക്കും റയലിനും അര്‍ജന്റീന പരിശീലകര്‍ എന്ന ഖ്യാതിയുമായി. മുന്‍ അര്‍ജന്റീന താരം ഡിഗോ സിമിയോണിയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകന്‍.

Story first published: Tuesday, November 13, 2018, 8:34 [IST]
Other articles published on Nov 13, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X