ബുംറയുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ച് കോലിയുടെ കോമഡി; വീഡിയോ വൈറല്‍
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യ അതീവ ഗൗരവമായ മത്സരങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെങ്കിലും ഇന്ത്യന്‍ ക്യാമ്പില്‍ ആഹ്ലാദത്തിന് കുറവൊന്നുമില്ല. കളിക്കാരെല്ലാം ലോകകപ്പ് പരിശീലന വേളകളും മറ്റും നന്നായി ആസ്വദിക്കുന്നുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലിക്കും മാനസിക സംഘര്‍ഷമൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ടീമിലെ സഹകളിക്കാരെ അനുകരിക്കുന്നതില്‍ കോലി മിടുക്കനാണ്. ക്യാപ്റ്റന്റെ ഗൗരവമൊട്ടുമില്ലാതെ സഹതാരങ്ങളുമായി ഇടപഴകാന്‍ കോലിക്ക് കഴിയും. ജസ്പ്രീത് ബുംറയെ അനുകരിക്കുന്ന കോലിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബുംറയുടെ ബൗളിങ് ആക്ഷനും ശേഷം വിക്കറ്റ് ആഘോഷവും കോലി അതേപടി പകര്‍ത്താന്‍ ശ്രമിക്കുന്നു.
ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന താരമാണ് ബുംറ. ലോകകപ്പിനിടെ ഏകദിന ക്രിക്കറ്റില്‍ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ കളിക്കാരനായി ഇരുപത്തിയഞ്ചുകാരന്‍ മാറിയിരുന്നു. ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ 18 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന താരം കൂടിയാണ് ഇന്ത്യയുടെ യുവതാരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications