Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

16 സീസണ്‍ കളിച്ചിട്ടും കോലി 200 കോടിയെത്തിയില്ല, ഈ താരത്തിന് ഒരു വര്‍ഷം 6300 കോടി! ആരെന്നറിയാം

ജനപ്രീതിയില്‍ മാത്രമല്ല താരങ്ങള്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും ഫുട്‌ബോളിനോടു മുട്ടാന്‍ ക്രിക്കറ്റിനു അടുത്ത കാലത്തൊന്നും സാധിക്കില്ലെന്ന കാര്യമുറപ്പാണ്. ഇതു ഒരിക്കല്‍ക്കൂടി ശരിവയ്ക്കുകയാണ് ഫ്രഞ്ച് ഫുട്‌ബോള്‍ സെന്‍സേഷന്‍ കിലിയന്‍ എംബാപ്പെയ്ക്കു സൗദി അറേബ്യന്‍ ക്ലബ്ബില്‍ നിന്നും വന്നിരിക്കുന്ന ഞെട്ടിക്കുന്ന ഓഫര്‍.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളും നിലവിലെ ഏറ്റവും സമ്പന്നരായ ചില കളിക്കാരുമായ എംഎസ് ധോണി, വിരാട് കോലി എന്നിവരുടെയെല്ലാം ആസ്തി 1000 കോടിക്കു മുകളിലാണ്. എന്നാല്‍ ഫുട്‌ബോളര്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ ചിലര്‍ക്കു ഒരൊറ്റ സീസണില്‍ തന്നെ ഇതിലുമുയര്‍ന്ന തുക ലഭിക്കുന്നതായി കാണാം.

VIRAT KOHLI

നിലവില്‍ ഏറ്റവുമുയര്‍ന്ന വരുമാനമുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ കോലിയാണ്. കഴിഞ്ഞ വര്‍ഷം മാത്രം അദ്ദേഹത്തിന്റെ വരുമാനം 277 കോടി രൂപയാണെന്നാണ് കണക്കുകള്‍. ഐപിഎല്ലുള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെയാണ് അദ്ദേഹത്തിനു ഇത്രയും വലിയ വരുമാനമുണ്ടാക്കാന്‍ സാധിച്ചത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കഴിഞ്ഞ സീസണില്‍ കളിച്ചപ്പോള്‍ കോലിയുടെ ശമ്പളം 15 കോടി രൂപയായിരുന്നു. 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമാണ് അദ്ദേഹം. കഴിഞ്ഞ 16 വര്‍ഷം ആര്‍സിബിക്കു വേണ്ടി കളിച്ചതിലൂടെ കോലിക്കു ലഭിച്ചത് 175 കോടി രൂപയാണ്.

ക്രിക്കറ്റെന്ന ഗെയിം മാത്രം നോക്കുകയാണെങ്കില്‍ ഇതു അതിശയിപ്പിക്കുന്ന വരുമാനം തന്നെയാണ്. പക്ഷെ ഫുട്‌ബോളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇതു എത്ര മാത്രം ചെറിയ തുകയാണെന്നു വ്യക്തമാവുക. പ്രത്യേകിച്ചും എംബാപ്പെയ്ക്കു സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്നും വന്നിരിക്കുന്ന പുതിയ ഓഫര്‍ കോലിയടക്കമുള്ളവരുടെ കണ്ണു തള്ളിക്കും.

KYLIAN MBAPPE

കാരണം ഒരൊറ്റ വര്‍ഷത്തേക്ക് അല്‍ ഹിലാലിനു വേണ്ടി കളിക്കുകയാണെങ്കില്‍ 6300 കോടി രൂപയാണ് ശമ്പളമായി ക്ലബ്ബ് ഓഫര്‍ ചെയ്തിരിക്കുന്നത്. 16 വര്‍ഷം ഐപിഎല്ലില്‍ കളിച്ചിട്ടു പോലും കോലിക്കു 200 കോടി തികയ്ക്കാനായിട്ടില്ല. ഇതിനിടെയാണ് വെറുമൊരു വര്‍ഷത്തേക്കു 6000 കോടിക്കു മുകളില്‍ എംബാപ്പെയ്ക്കായി അല്‍ ഹിലാല്‍ ഓഫര്‍ ചെയ്തിട്ടുള്ളത്.

എംബാപ്പെയ്ക്കു ക്ലബ്ബിന്റെ ശമ്പളമാണ് ശമ്പളം മാത്രമാണ് 6300 കോടി രൂപ. എന്നാല്‍ താരത്തെ തങ്ങള്‍ക്കു വിട്ടുതരാന്‍ പിഎസ്ജിക്കു അല്‍ ഹിലാല്‍ ഓഫര്‍ ചെയ്തിട്ടുള്ളത് 2718 കോടി രൂപയാണ്. പിഎസ്ജി ഈ ഓഫര്‍ അംഗീകരിച്ചു കഴിഞ്ഞു. എംബാപ്പെയുമായി ചര്‍ച്ച ചെയ്യാന്‍ അല്‍ ഹിലാലിന് അവര്‍ അനുവാദവും നല്‍കിക്കഴിഞ്ഞു.

താരം ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ അതു ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂടുമാറ്റമായി മാറുകയും ചെയ്യും. ലോക ഫുട്‌ബോളിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന റെക്കോര്‍ഡും എംബാപ്പെ സ്വന്തം പേരിലാക്കും.

സൗദി അറേബ്യന്‍ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉമടസ്ഥതയിലുള്ള ക്ലബ്ബാണ് അല്‍ ഹിലാല്‍. എംബാപ്പെ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു ശേഷം സൗദി ലീഗില്‍ കളിക്കുന്ന മറ്റൊരു വമ്പന്‍ താരമായി എംബാപ്പെ മാറും.

നേരത്തേ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ സ്വന്തമാക്കാനും സൗദി ക്ലബ്ബുകള്‍ കോടികള്‍ ഓഫര്‍ ചെയ്ത് രംഗത്തു വന്നിരുന്നു. പക്ഷെ ഈ ഓഫറുകള്‍ തള്ളിയ മെസ്സി അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഡേവിഡ് ബെക്കാമിനു കീഴിലുള്ള ഇന്റര്‍ മയാമിയിലേക്കു മാറുകയായിരുന്നു.

Story first published: Tuesday, July 25, 2023, 17:14 [IST]
Other articles published on Jul 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+