'കടക്കൂ ഇന്ത്യയ്ക്ക് പുറത്ത്'; ആരാധകനെതിരായ പരാമര്‍ശം ലഘൂകരിച്ച് കോലിയുടെ വിശദീകരണമെത്തി
ദില്ലി: ക്രിക്കറ്റ് ആരാധകനെതിരെ വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിശദീകരണവുമായി രംഗത്തെത്തി. ആരാധകന്റെ വിമര്‍ശനത്തിന്റെ ചെറിയൊരു ഭാഗത്തിന് മാത്രമായാണ് തന്റെ മറുപടിയെന്ന് കോലി ട്വീറ്റിലൂടെ പറഞ്ഞു. വിരാട് കോലിയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ബാറ്റിങ് ഇഷ്ടമല്ലെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകന്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹനല്ലെന്നായിരുന്നു കോലി കഴിഞ്ഞദിവസം പറഞ്ഞത്.
യൂറോപ്പ ലീഗ്: പിടികൊടുക്കാതെ ചെല്‍സി, തുടരെ നാലാം ജയം... ആഴ്‌സനലിനും മിലാനും സമനില
ക്രിക്കറ്റ് ആരാധകന്‍ പറഞ്ഞ വാചകത്തിലെ ഈ ഇന്ത്യന്‍ കളിക്കാരെക്കാള്‍ മറ്റു രാജ്യങ്ങളിലെ കളിക്കാരെ ഇഷ്ടപ്പെടുന്നു എന്നതിനായിരുന്നു തന്റെ മറുപടി. അങ്ങിനെയെങ്കില്‍ വേറെ രാജ്യത്ത് ജീവിച്ചുകൂടെയെന്നാണ് താന്‍ പറഞ്ഞതെന്ന് കോലി വ്യക്തമാക്കി. ഞാന്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിന് എതിരല്ല. ദീപാവലി വേളയില്‍ ആഘോഷിക്കൂ എന്ന് ആശംസിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ട്വീറ്റ് അവസാനിപ്പിച്ചത്.

തന്റെ മുപ്പതാം പിറന്നാളിനോടനുബന്ധിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ കഴിഞ്ഞദിവസം ഒരു ആപ് പുറത്തിറിക്കിയിരുന്നു. ഇതുവഴി തെരഞ്ഞെടുത്ത ട്വീറ്റുകള്‍ക്ക് മറുപടി നല്‍കവെയായിരുന്നു കോലി വിവാദ പരാമര്‍ശം നടത്തിയത്. കോലിയുടെ പ്രതികരണത്തില്‍ രോഷാകുലരായ അനേകം ക്രിക്കറ്റ് ആരാധകര്‍ ട്വിറ്ററിലൂടെ താരത്തെ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് വിശദീകരണം നല്‍കിയതെന്നാണ് സൂചന.
കോലിയുടെ പരാമര്‍ശം വിവരക്കേടാണെന്നാണ് നടന്‍ സിദ്ധാര്‍ഥ് പ്രതികരിച്ചത്. കിങ് കോലിയായി തുടരാന്‍ ഭാവിയില്‍ കാര്യങ്ങള്‍ പറയുമ്പോള്‍ കുറേക്കൂടി മാന്യത പുലര്‍ത്തണമെന്ന് സിദ്ധാര്‍ഥ് പറഞ്ഞു. എന്തായിരിക്കും ദ്രാവിഡ് പറയുക എന്ന് ആലോചിക്കാന്‍ നിങ്ങള്‍ പഠിക്കണമെന്നും സിദ്ധാര്‍ഥ് പറയുന്നുണ്ട്. എന്തായാലും വിവാദ പരാമര്‍ശം കത്തിക്കയറും മുന്‍ കോലി വിശദീകരണം നല്‍കിയതോടെ വിഷയം അവിടെ അവസാനിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications