Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോപ്പ ലീഗ്: പിടികൊടുക്കാതെ ചെല്‍സി, തുടരെ നാലാം ജയം... ആഴ്‌സനലിനും മിലാനും സമനില

1

ലണ്ടന്‍: യുവഫ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മുന്‍ ജേതാക്കളായ ചെല്‍സിയുടെ പടയോട്ടം തുടരുന്നു. ഗ്രൂപ്പുഘട്ടത്തിലെ തുടര്‍ച്ചയായ നാലാമത്തെ മല്‍സരത്തിലും ബ്ലൂസ് വെന്നിക്കൊടി നാട്ടി. ഗ്രൂപ്പ് ഐയില്‍ ബെയ്റ്റ് ബോറിസോവിനെയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ചെല്‍സി മറികടന്നത്. 52ാം മിനിറ്റില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂഡിന്റെ വകയായിരുന്നു ചെല്‍സിയുടെ വിജയഗോള്‍.

മറ്റു പ്രധാനപ്പെട്ട ഗ്രൂപ്പ് മല്‍സരങ്ങളില്‍ ഗ്രൂപ്പ് എയില്‍ ബയേര്‍ ലെവര്‍ക്യുസന്‍ 1-0നു സൂറിച്ചിനെയും ഗ്രൂപ്പ് ബിയില്‍ കെല്‍റ്റിക്ക് 2-1ന് ലെയ്പ്ഷിഗിനെയും ഗ്രൂപ്പ് ഡിയില്‍ ഫെനര്‍ബാഷെ 2-0നു ആന്‍ഡര്‍ലെക്ടിനെയും തോല്‍പ്പിച്ചു. ഗ്രൂപ്പ് ഇയില്‍ ആഴ്‌സനലിനെ പോര്‍ച്ചുഗലില്‍ നിന്നുള്ള സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. തുടര്‍ച്ചയായ മൂന്നു ജയങ്ങള്‍ക്കു ശേഷം ഗേേണ്ണഴ്‌സിന്റെ ആദ്യ സമനിലയാണിത്.

ഗ്രൂപ്പ് എഫില്‍ എസി മിലാനെ റയല്‍ ബെറ്റിസ് 1-1നു തളച്ചപ്പോള്‍ ഗ്രൂപ്പ് എച്ചില്‍ ലാസിയോ 2-1ന് മാഴ്‌സെയെയും ഗ്രൂപ്പ് ജെയില്‍ മുന്‍ ചാംപ്യന്‍മാരായ സെവിയ്യ 3-2ന് അഖിസര്‍ ഗെന്‍ക്ലിക്കിനെയും പരാജയപ്പെടുത്തി. നൊലിറ്റോ, ല്യുയിസ് മ്യുറിയല്‍, എവര്‍ ബനേഗ എന്നിവരുടെ ഗോളുകളാണ് സെവിയ്യക്കു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത്. സെര്‍ജി ഗോമസ് രണ്ടു മഞ്ഞക്കാര്‍ഡുകള്‍ കണ്ട് പുറത്തായതിനെ തുടര്‍ന്ന് അവസാന അര മണിക്കൂര്‍ 10 പേരുമായാണ് സെവിയ്യ പോരാടിയത്.

Story first published: Friday, November 9, 2018, 8:00 [IST]
Other articles published on Nov 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+