For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രസീലിനോടുള്ള തോല്‍വി; മെസ്സിക്ക് വന്‍ തിരിച്ചടി; ബാലന്‍ദ്യോര്‍ സാധ്യതക്ക് മങ്ങല്‍

അലിസണു മുന്നില്‍ വീണ്ടും മുട്ടുവിറച്ച് മെസ്സി

റിയോ ഡി ജെനെയ്‌റോ:കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ ബ്രസീലിനോട് തോറ്റ് അര്‍ജന്റീന പുറത്തായത് ലയണല്‍ മെസ്സിക്ക് കടുത്ത തിരിച്ചടിയാവും.ബാലന്‍ദ്യോര്‍ പോരാട്ടത്തില്‍ ലിവര്‍പൂളിന്റെ വിജില്‍ വാന്‍ ഡിക്കുമായി ശക്തമായ പോരാട്ടം നിലനില്‍ക്കവെ ദേശീയ ടീമിനൊപ്പം ഫോമിലെത്താന്‍ കഴിയാതിരുന്നത് മെസ്സിയുടെ പുരസ്‌ക്കാര സാധ്യതക്ക് മങ്ങലേല്‍പ്പിക്കുമെന്നുറപ്പ്. യുവന്റസിനൊപ്പം പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പോര്‍ച്ചുഗലിനെ യുവേഫ നാഷന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ചത് റൊണാള്‍ഡോയുടെ സാധ്യതയും ഉയര്‍ത്തി.21 ഗോളാണ് യുവന്റസിനായി റോണോ നേടിയത്.

ലീഗ് ഫുട്‌ബോളില്‍ മിന്നിത്തിളങ്ങുമ്പോഴും ദേശീയ ടീമിനൊപ്പം ശോഭിക്കാന്‍ സാധിക്കുന്നില്ലെന്ന ചീത്തപ്പേര് തിരുത്താന്‍ ഇത്തവണയും മെസ്സിക്ക് സാധിച്ചില്ല.36 ഗോളുമായി ലാ ലിഗയിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ഷൂ മെസ്സി സ്വന്തമാക്കിയിരുന്നു.ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സ കിരീട നേടിയില്ലെങ്കിലും 12 ഗോളുമായി ലീഗിലെ ടോപ് സ്‌കോറര്‍ മെസ്സിയായിരുന്നു.അവസാന സീസണില്‍ ലഭിക്കാതെപോയെ ബാലന്‍ദ്യോര്‍ ഇത്തവണ തിരിച്ചുപിടിക്കാമെന്ന മെസ്സിയുടെ മോഹത്തിന് കടുത്ത തിരിച്ചടിയാണ് കോപ്പയിലെ തോല്‍വി.

messi

പ്രതിരോധത്തിലൂടെ ലിവര്‍പൂളിന്റെ ചാംപ്യന്‍സ് ലീഗ് കിരീട നേട്ടത്തിന്റെ ചുക്കാന്‍ പിടിച്ച വാന്‍ ഡിക്കിനാണ് നിലവില്‍ കൂടുതല്‍ സാധ്യത.പോയ സീസണിലെ പി.എഫ്.എ അവാര്‍ഡിന് അര്‍ഹനായ വാന്‍ ഡിക്ക് ഹോളണ്ടിന്റെ യുവേഫ നാഷന്‍സ് ലീഗ് ഫൈനല്‍ പ്രവേശനത്തിനും നിര്‍ണ്ണായക പങ്കുവഹിച്ചു.അവസാന സീസണില്‍ ഏവരെയും ഞെട്ടിച്ച് ലൂക്കാ മോഡ്രിച്ച് ബാലന്‍ദ്യോര്‍ ചൂടിയതുപോലെ ഈ സീസണില്‍ വാന്‍ ഡിക്ക് ലിവര്‍പൂളിനായി ബാലന്‍ദ്യോര്‍ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Thursday, July 4, 2019, 9:01 [IST]
Other articles published on Jul 4, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+