Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'പുതിയൊരു അധ്യായം തുടങ്ങുന്നു' കുഞ്ഞിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ച് ഉസൈന്‍ ബോള്‍ട്ട്

കിങ്‌സ്ടൗണ്‍: ട്രാക്കില്‍ വേഗംകൊണ്ട് ചരിത്രമെഴുതിയവനാണ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. ട്രാക്കില്‍ വേഗത്തിനെ തന്റെ പേരിലേക്ക് ചുരുക്കിയ ബോള്‍ട്ട് നിരവധി റെക്കോഡുകളും സ്വന്തമാക്കിയാണ് അത്‌ലറ്റിക്‌സില്‍ നിന്ന് വിടപറഞ്ഞത്. കാലമെത്ര കഴിഞ്ഞാലും മറക്കാനാവാത്ത അതുല്യ നിമിഷങ്ങള്‍ ട്രാക്കില്‍ സമ്മാനിച്ച ബോള്‍ട്ടിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ലോകത്താകെമാനം സ്‌നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ഉസൈന്‍ ബോള്‍ട്ട് തന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തെക്കുറിച്ച് ആരാദകരുമായി പങ്കുവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പിറന്ന തന്റെ കുഞ്ഞിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചാണ് ബോള്‍ട്ട് തന്റെ സന്തോഷം അറിയിച്ചത്. ഞങ്ങള്‍ ഒരുമിച്ച് പുതിയൊരു അധ്യായം തുടങ്ങുന്നുവെന്ന കുറിപ്പോടെയായിരുന്നു ബോള്‍ട്ട് അമ്മയുടേയും കുഞ്ഞിന്റേയും ചിത്രങ്ങള്‍ പങ്കുവെച്ചത്.

ജൂണ്‍ 14നാണ് ഉസൈന്‍ ബോള്‍ട്ടിനും ഭാര്യ കാസി ബെനറ്റിനും പെണ്‍കുഞ്ഞ് പിറന്നത്. ഒളിംപിക്‌സിലെ അദ്ദേഹത്തിന്റെ അതുല്യ നേട്ടങ്ങളുടെ ഓര്‍മയ്‌ക്കെന്നോണം ഒളിംപിയ ലൈറ്റിങ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുട്ടിയുടെയും അമ്മയുടേയും ചിത്രത്തിനൊപ്പം വികാര നിര്‍ഭരമായ കുറിപ്പും അദ്ദേഹം ചേര്‍ത്തു. നീ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഒന്നുമാകില്ലായിരുന്നുവെന്നും നിന്റെ മുഖത്തെ സന്തോഷം നിലനിര്‍ത്താന്‍ കാര്യങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുമെന്നും ബോള്‍ട്ട് കുറിച്ചു. ബോള്‍ട്ട് തന്റെ കരിയറിന്റെ തിരക്കിലായിരുന്നതിനാല്‍ പലപ്പോഴും കുടുംബത്തോടൊപ്പം വേണ്ടത്ര സമയം ചിലവിടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ ബോള്‍ട്ട് ആരാധകരുമായി പങ്കുവെച്ചിരുന്നു.

usain-bolt

ട്രാക്കില്‍ നിന്ന് വിടപറഞ്ഞതിനാല്‍ ഇനി കുടുംബസ്ഥനായി സമയം ചിലവിടാനാവും അദ്ദേഹം ആഗ്രഹിക്കുന്നത്. ട്രാക്കില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ഫുട്‌ബോളിലും ബോള്‍ട്ട് ഒരു കൈ നോക്കിയിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് ബോള്‍ട്ട്. എന്നാല്‍ അവര്‍ക്കൊപ്പം കളിക്കാന്‍ താരത്തിന് സാധിച്ചില്ല. ബുണ്ടസ്ലീഗ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ടീമിനൊപ്പം പരിശീലനം നടത്തുകയും അവര്‍ക്കൊപ്പം കളിക്കുകയും ചെയ്തിട്ടുണ്ട്. 33കാരനായ ബോള്‍ട്ട് 100 മീറ്ററിലും 200 മീറ്ററിലും റിലേയിലുമായി എട്ട് സ്വര്‍ണ്ണ മേഡലുകളാണ് സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ബോള്‍ട്ടിന്റെ പേരിലുണ്ട്. 2012ലെ ഡയമണ്ട് ലീഗിലും ബോള്‍ട്ട് വിജയിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയിട്ടുള്ള ബോള്‍ട്ടിന്റെ പേരിലാണ് 100 മീറ്ററിലും 200 മീറ്ററിലും വേഗ താരമെന്ന റെക്കോഡ്. റിലേയിലും റെക്കോഡ് ബോള്‍ട്ടുള്‍പ്പെടുന്ന ജമൈക്കന്‍ ടീമിന്റെ പേരിലാണ്. 2017ലെ ലോക ചാമ്പ്യന്‍ഷിപ്പിലൂടെയാണ് ബോള്‍ട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Story first published: Wednesday, July 8, 2020, 17:40 [IST]
Other articles published on Jul 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+