Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിലേയില്‍ ഏതൊക്കെ ഫുട്‌ബോള്‍ താരങ്ങള്‍ ഒപ്പം വേണം? ബോള്‍ട്ടിന്റെ ആഗ്രഹം ഇങ്ങനെ

ലണ്ടന്‍: അത്‌ലറ്റിക്‌സില്‍ കിരീടം വെക്കാത്ത രാജാവാണ് ഉസൈന്‍ ബോള്‍ട്ട്. ഓട്ടത്തില്‍ വേഗത്തിന് പകരംവെക്കാനില്ലാത്ത പേരായി മാറിയ ബോള്‍ട്ട് തന്റെ ഇഷ്ട ഫുട്‌ബോള്‍ റിലേ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. 4x400 മീറ്റര്‍ റിലേയില്‍ തനിക്കൊപ്പം ഏതൊക്കെ ഫുട്‌ബോള്‍ താരങ്ങള്‍ മത്സരിക്കേണ്ടതെന്ന് ബോള്‍ട്ട് വ്യക്തമാക്കുന്നു. പ്രഥമ പരിഗണന യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കാണ്. മൈതാനത്തില്‍ ശരവേഗത്തില്‍ പായുന്ന റൊണാള്‍ഡോ റിലേയ്ക്ക് പറ്റിയ ശരീരഭാഷയുള്ള ആളാണെന്നാണ് ബോള്‍ട്ട് പറയുന്നത്.പിഎസ്ജിയുടെ ഫ്രഞ്ച് യുവ സ്‌ട്രൈക്കര്‍ കെയ്‌ലിയന്‍ എംബാപ്പെയാണ് ബോള്‍ട്ടിന്റെ പട്ടികയിലുള്ള രണ്ടാം താരം. റഷ്യന്‍ ലോകകപ്പില്‍ അതിവേഗം കൊണ്ട് വിസ്മയിപ്പിച്ച എംബാപ്പെ തന്റെ ടീമില്‍ വേണമെന്നാണ് ബോള്‍ട്ടിന്റെ ആഗ്രഹം.

താന്‍ എംബാപ്പെയുടെ വലിയ ആരാധകനാണെന്നും വേഗയും കഴിവും മികച്ച ഫിനിഷിങുമുള്ള താരമാണ് അദ്ദേഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മൂന്നാമനായി തിരഞ്ഞെടുത്തിരിക്കുന്നത് ഒരു സര്‍പ്രൈസ് താരത്തെയാണ്.റയല്‍ മാഡ്രിഡിന്റെ വെയ്ല്‍സ് സ്‌ട്രൈക്കര്‍ ഗാരത് ബെയ്‌ലാണ് ബോള്‍ട്ടിന്റെ മൂന്നാമന്‍. നെയ്മര്‍,മെസ്സി തുടങ്ങി നിരവധി പ്രഗത്ഭരെ തഴഞ്ഞാണ് ബെയ്‌ലിനെ ബോള്‍ട്ട് തിരഞ്ഞെടുത്തത്. തന്റെ ഇഷ്ട ഫുട്‌ബോള്‍ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ താരങ്ങളെ പുകഴ്ത്താനും ബോള്‍ട്ട് മറന്നില്ല.

usainbolt

യുണൈറ്റഡ് താരങ്ങളായ റഹിം സ്റ്റെര്‍ലിങും പോള്‍ പോഗ്ബയും ലിയോണ്‍ ബെയ്‌ലിയുമെല്ലാം മികച്ച പ്രകടനം തുടരുമെന്നാണ് പ്രതീക്ഷയെന്നും ബോള്‍ട്ട് പറഞ്ഞു. തന്റെ ഇഷ്ട താരം എപ്പോഴും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെന്നും വ്യത്യസ്ത ലീഗുകളില്‍ കളിച്ച് മികവ് തെളിയിച്ച അദ്ദേഹത്തിന്റെ കഴിവിനോട് കടുത്ത ആരാധനയാണെന്നും ബോള്‍ട്ട് പറഞ്ഞു നിര്‍ത്തി.

ജമൈക്കന്‍ സ്വദേശിയായ ബോള്‍ട്ടിന്റെ പേരിലാണ് 100 മീറ്റര്‍ 200 മീറ്റര്‍ മികച്ച സമയം.എട്ട് തവണ ഒളിംപിക്‌സ് സ്വര്‍ണ്ണ മെഡലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Sunday, September 22, 2019, 18:37 [IST]
Other articles published on Sep 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+