വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രഞ്ജി ട്രോഫി:ഉന്മുക്ത് ചന്ദ് ഡല്‍ഹി വിട്ടു; ഇനി ഉത്തരാഖണ്ഡ് നായകന്‍

ന്യൂഡല്‍ഹി: 2012ല്‍ ഇന്ത്യയെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിച്ച നായകന്‍ ഉന്മുക്ത് ചന്ദിന് രഞ്ജി ട്രോഫിയില്‍ പുതിയ തട്ടകം.ഡല്‍ഹി താരമായിരുന്ന ഉന്മുക്ത് ഈ സീസണില്‍ ഉത്തരാഖണ്ഡിന്റെ നായകനായാവും കളിക്കുക.ഇതുമായി ബന്ധപ്പെട്ടുള്ള കരാറുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.ഇനി ഡല്‍ഹിയില്‍ നിന്നുള്ള നോണ്‍ ഒബ്ജഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) മാത്രമാണ് ലഭിക്കാനുള്ളത്. വിരാട് കോലിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്ന ഉന്മുക്തിന് പക്ഷേ ഇന്ത്യന്‍ ദേശീയ ടീമില്‍ കളിക്കാന്‍ സാധിച്ചിട്ടില്ല.

പുതിയ തട്ടകത്തിലേക്കുള്ള മാറ്റം കടുത്ത വെല്ലുവിളിയാണെങ്കിലും പോസിറ്റീവായാണ് അതിനെ കാണുന്നത്. ഇന്ന് ക്രിക്കറ്റില്‍ ഇത്രത്തോളം വളര്‍ന്നതിന് പിന്നില്‍ ഡല്‍ഹി ക്രിക്കറ്റ് ബോര്‍ഡിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞ വര്‍ഷം തന്നെ ഡല്‍ഹിയില്‍ നിന്ന് മാറണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ നടന്നില്ല.അവസാന സീസണില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല.ഈ സീസണില്‍ അതിന് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷ.ഉത്തരാഖണ്ഡ് മികച്ച ടീമാണ്.രഞ്ജിയില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കാന്‍ ടീമിന് കരുത്തുണ്ട്-ഉന്മുക്ത് പറഞ്ഞു.

ക്ലബ്ബ് ഫുട്‌ബോളിന് താല്‍ക്കാലിക വിരാമം; ആദ്യ മത്സരങ്ങളില്‍ ആധിപത്യം ഇവര്‍ക്ക്ക്ലബ്ബ് ഫുട്‌ബോളിന് താല്‍ക്കാലിക വിരാമം; ആദ്യ മത്സരങ്ങളില്‍ ആധിപത്യം ഇവര്‍ക്ക്

unmukt-chand

26കാരനായ താരം 60 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 3184 റണ്‍സും 114 ലിസ്റ്റ് എയില്‍ നിന്ന് 4248 റണ്‍സും 77 ട്വന്റി20കളില്‍ നിന്നായി 1565 റണ്‍സും താരം നേടിയിട്ടുണ്ട്.ഇന്ത്യ എ ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്.ഐപിഎല്ലില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സ്,മുംബൈ ഇന്ത്യന്‍സ്,രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്.

Story first published: Tuesday, September 3, 2019, 17:54 [IST]
Other articles published on Sep 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X