For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Union Budget 2026: കായിക മേഖല അടിമുടി മാറും, പുത്തന്‍ പ്രതീക്ഷകളോടെ ഖേലോ ഇന്ത്യ മിഷന്‍

ഇന്ത്യന്‍ കായിക മേഖലയെ ഉടച്ചുവാര്‍ക്കുകയന്ന ലക്ഷ്യത്തോടെ പുതിയ ബജറ്റില്‍ ഖേലോ ഇന്ത്യ മിഷന്‍ (Khelo India Mission) പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത 10 വര്‍ഷത്തേക്കേുള്ള ഈ പദ്ധതിക്കായി 3,794 കോടി രൂപയാണ് ബജറ്റില്‍ മാറ്റി വച്ചിട്ടുള്ളത്.

ഇവന്റ് അധിഷ്ഠിത തയ്യാറെടുപ്പിന് പകരം ഇനി പ്രക്രിയ അധിഷ്ഠിതമായ കായിക സംസ്‌കാരത്തിലേക്കുള്ള മാറ്റമാണ് ഇതു വഴി സര്‍ക്കാരിന്റെ ലക്ഷ്യം. നയപരമായ ഒരു വിപുലീകരണമല്ല ഇതുകൊണ്ട് അര്‍ഥമാക്കുന്നത്.

പകരം സമൂഹത്തിന്റെ എല്ലാ തലങ്ങളിലെയും കായിക വികസനം സ്ഥാപനവല്‍ക്കരിക്കുന്നതിനു വേണ്ടി തയ്യാറാക്കിയ പത്തു വര്‍ഷത്തേക്കുള്ള സമഗ്രമായ രൂപരേഖ കൂടിയാണ് ഖേലോ ഇന്ത്യ മിഷന്‍. 2036ലെ ഒളിംപിക്‌സ് ഗെയിംസിനു വേദിയാവാനുള്ള ഇന്ത്യയുടെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു നീക്കം.

KHELO INDIA- Union Budget 2026

എന്താണ് ഖേലോ ഇന്ത്യ മിഷന്‍?

അഞ്ചു പ്രധാന കാര്യങ്ങളാണ് ഖേലോ ഇന്ത്യ മിഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിവിധ തലങ്ങളിലുള്ള പരിശീലന ശൃംഖലയിലൂടെ അത്ലറ്റുകളുടെ സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കുന്നതാണ് ഇതിന്റെ ദൗത്യം. ഫൗണ്ടേഷണല്‍ (ഗ്രാസ്‌റൂട്ട്), ഇന്റര്‍ മീഡിയേറ്റ്, എലൈറ്റ് (നാഷണല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ്) തലത്തിലുള്ള പ്രത്യേക കേന്ദ്രങ്ങള്‍ ഇതിലുള്‍പ്പെടുകയും ചെയ്യുന്നു.

ചാംപ്യന്‍മാരെ ഒറ്റയ്ക്കു വാര്‍ത്തെടുക്കാന്‍ കഴിയില്ലെന്നത് തിരിച്ചറിഞ്ഞ് കൊണ്ട് അത്‌ലറ്റുകളുടെ മാത്രമല്ല ലോകോത്തര കോച്ചുമാര്‍, റഫറിമാര്‍, സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ എന്നിവരെയും വളര്‍ത്തിക്കൊണ്ടു വരികയെന്നതാണ് ഖേലോ ഇന്ത്യ മിഷനിലെ രണ്ടാമ്‌ത്തെ പ്രധാനപ്പെട്ട ദൗത്യം.

ദൈനംദിന പരിശീലനത്തില്‍ ഡാറ്റ അനലിറ്റിക്‌സ്, സ്‌പോര്‍ട്‌സ് സയന്‍സ്, ആധുനിക സാങ്കേതികവിദ്യ എന്നിവ സംയോജിപ്പിക്കുന്നതിന് ഒരു സമര്‍പ്പിത ഉത്തരവ് ഉണ്ട്. ആഗോള മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നതിനും പരിക്കുകളുടെ അപകടസാധ്യതകള്‍ കുറയ്ക്കുകയുമാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്.

ഒരു വര്‍ഷം മുഴുവനും രാജ്യത്ത് നടക്കുന്ന മുഴുവന്‍ ദേശീയ മല്‍സരങ്ങളുടെയും ലീഗുകളുടെയും കലണ്ടര്‍ സര്‍ക്കാര്‍ കൂടുതല്‍ സുഗമമാക്കും. ഇതു അത്‌ലറ്റുകള്‍ക്കു അവരുടെ മികവ് പരീക്ഷിക്കുന്നതിനും കരിയറിന്റെ തുടക്കകാലത്തു തന്നെ മല്‍സരങ്ങളെ മികച്ച രീതിയില്‍ നേരിടാനുള്ള നിരന്തരമുള്ള വേദികളുമൊരുക്കും.

ഉയര്‍ന്ന തലത്തിലുള്ള പരിശീലന കേന്ദ്രങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള മത്സരങ്ങള്‍ നടത്താന്‍ കഴിവുള്ള വേദികളുമടക്കം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ശ്രമം നടത്തും. ഇതു വഴി 2036 ആവുമ്പോഴേക്കും ലോകത്തിലെ മികച്ച 10 കായിക രാജ്യങ്ങളുടെ നിരയില്‍ ഇടം പിടിക്കുകയുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Story first published: Sunday, February 1, 2026, 13:56 [IST]
Other articles published on Feb 1, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+