ആരാധകരുടെ കൂവലില്‍ കുപിതനായ ഷാക്ക ആഴ്‌സണല്‍ ടീമില്‍ നിന്നും പുറത്ത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്‌സണലിന്റെ ക്യാപ്റ്റനും മധ്യനിര താരവുമായ ഗ്രനിറ്റ് ഷാക്ക ടീമില്‍ നിന്നും പുറത്ത്. ശനിയാഴ്ച വോള്‍വസിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ഷാക്ക കളിക്കില്ല. ആരാധകരുമായുണ്ടായ അപ്രതീക്ഷിത സംഭവങ്ങളാണ് ഷാക്കയ്ക്ക് വിനയായത്. താരത്തിന്റെ ഭാര്യയ്ക്കും കുടുംബത്തിനും നേരെ ആരാധകരുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് കളിയില്‍നിന്നും മാറിനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഷാക്ക വോള്‍വസിനെതിരെ കളിക്കില്ലെന്ന് പരിശീലകന്‍ ഉനായ് എംറി പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കുമുള്ളതുപോലെ വികാരങ്ങള്‍ ഷാക്കയ്ക്കുമുണ്ടാകും. ഇതില്‍നിന്നും മുക്തനായി വരാന്‍ സമയമെടുക്കും. ഷാക്ക ആരാധകരോട് ക്ഷമ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കളിയില്‍മാത്രം ശ്രദ്ധചെലുത്തുകയാണ്. ഷാക്കയില്‍നിന്നും ക്യാപ്റ്റന്‍സി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും പരിശീലകന്‍ പറഞ്ഞു.

ക്രിസ്റ്റല്‍ പാലസിനെതിരായ മത്സരത്തില്‍ 2 ഗോളിന് മുന്നിട്ടുനിന്ന ആഴ്‌സണല്‍ സ്വന്തം മൈതാനത്ത് സമനില വഴങ്ങിയിരുന്നു. ഈ മത്സരത്തില്‍ പകരക്കാരനുവേണ്ടി പുറത്തേക്ക് പോകവേയാണ് ഷാക്കയ്‌ക്കെതിരെ ആരാധകര്‍ കൂവല്‍ നടത്തിയത്. ആരാധകരെ പ്രകോപിപ്പിക്കുന്ന രീതിയിലായിരുന്നു ഷാക്ക ഇതിന് പ്രതികരിച്ചത്. ഈ സംഭവത്തിനുശേഷം താരത്തിന്റെ കുടുംബത്തിന് നേരെ ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ തോല്‍വിയറിയാതെ എത്തുന്ന വോള്‍വസിനെതിരെ ഷാക്കയില്ലാതെ ഇറങ്ങുന്നത് ആഴ്‌സണലിന് വെല്ലുവിളിയായിരിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications