ചെല്‍സിക്കെതിരായ മത്സരത്തില്‍ അയാക്‌സ് ആരാധകരെ യുവേഫ വിലക്കി
ലണ്ടന്‍: ചെല്‍സി തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരം കാണാന്‍ അയാക്‌സ് ആരാധകര്‍ക്ക് വിലക്ക്. ഈമാസം ആദ്യം അയാക്‌സ് ആരാധകര്‍ വലന്‍സിയയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നാണ് യുവേഫ കടുത്ത അച്ചടക്ക നടപടിക്ക് തയ്യാറായത്. 50,000 യൂറോ പിഴയും ക്ലബ്ബിന് വിധിച്ചു. ഇതോടെ ചെല്‍സിക്കെതിരായ മത്സരത്തിന്റെ ടിക്കറ്റുകള്‍ ക്ലബ്ബിന് വിറ്റഴിക്കാന്‍ കഴിയില്ല.
ഡച്ച് ചാമ്പ്യനായ അയാക്‌സിന് വലന്‍സിയക്കുള്ള നഷ്ടം നികത്താന്‍ 30 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. മെസ്റ്റല്ല സ്റ്റേഡിയത്തില്‍ അയാക്‌സ് ആരാധകര്‍ കേടുവരുത്തിയിരുന്നു. നവംബര്‍ അഞ്ചിനാണ് അയാക്‌സ് ചെല്‍സിക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. അതിന് മുന്‍പ് ഒക്ടോബര്‍ 23ന് ചെല്‍സി അയാക്‌സിന്റെ മൈതാനത്ത് കളിക്കാനെത്തും. ഈ മത്സരവും യുവേഫയുടെ നിരീക്ഷണത്തിലായിരിക്കും.

ജര്‍മന്‍ ടീം ഫ്രാങ്ക്ഫുര്‍ടിനെതിരെയും യുവേഫയുടെ നടപടിയുണ്ട്. നവംബര്‍ 7ന് ആഴ്‌സണലിനെതിരെ കളിക്കാനിരിക്കുന്ന മത്സരത്തില്‍ ആരാധകര്‍ക്ക് പ്രവേശനം തടഞ്ഞു. ആരാധകര്‍ക്കായുള്ള ടിക്കറ്റ് ഫ്രാങ്ക്ഫുര്‍ടിന് വിറ്റഴിക്കാനാകില്ല. ഫ്രാങ്കഫുര്‍ട് ആരാധകരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി. ആരാധകരുടെ മോശം പെരുമാറ്റവും അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്ന് യുവേഫ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications