Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2021ല്‍ യുവേഫാ ചാമ്പ്യന്‍സ് ലീഗ് ഫൈനലുകള്‍ക്ക് മൂന്ന് വേദികള്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: യുറോപ്യന്‍ ഫുട്‌ബോളില്‍ കൂടുതല്‍ ആരാധകരെ എത്തിക്കാന്‍ യുവേഫ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി 2021 മുതല്‍ ചാമ്പ്യന്‍സ് ലീഗ് മൂന്ന് തലത്തില്‍ നടത്താനും കൂടുതല്‍ ക്ലബ്ബുകളെ ഉള്‍പ്പെടുത്താനുമാണ് തീരുമാനം. യൂറോപ്പാ കോണ്‍ഫെറന്‍സ് ലീഗ് എന്നാണ് പുതിയ രീതി അറിയപ്പെടുക. ഇതുപ്രകാരം നടത്തപ്പെടുന്ന മൂന്ന ഫൈനലുകള്‍ക്കുള്ള വേദിയും യുവേഫ പ്രഖ്യാപിച്ചുകഴിഞ്ഞു.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ജര്‍മനിയിലെ മ്യൂണിക്ക്, ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയങ്ങളിലാണ് ഫൈനലുകള്‍ നടക്കുക. 2008ല്‍ ചെല്‍സിയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ വേദിയാണ് മോസ്‌കോയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്. കഴിഞ്ഞ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയായ ഇവിടെ 2020ലെ യൂറോ കപ്പിനും പന്തുരുളുന്നുണ്ട്.

uefa

2012ല്‍ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ വേദിയാണ് മ്യൂണിക്കിലെ സ്റ്റേഡിയം. അന്ന് ആതിഥേയരായ ബയേണ്‍ മ്യൂണിക്കിനെയാണ് ഈ വേദിയില്‍ ചെല്‍സി തോല്‍പ്പിച്ചത്. 2023ല്‍ 100-ാം വാര്‍ഷികം ആഘോഷിക്കുന്ന വെംബ്ലിയും ഒട്ടേറെ മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. സ്പാനിഷ് സിറ്റിയായ സെവിയ്യയാണ് 2021ലെ യുവേഫ യൂറോപ്പ ലീഗിന് വേദിയാകുന്നത്. 2021ലെ യൂറോപ്പാ കോണ്‍ഫറന്‍സ് ലീഗില്‍ 32 ടീമുകളാണ് പങ്കെടുക്കുകയെന്നും യുവേഫ അറിയിച്ചു. കൂടുതല്‍ രാജ്യങ്ങളേയും ക്ലബ്ബുകളേയും ഉള്‍പ്പെടുത്തുകയാണ് പുതിയ രീതിയുടെ ലക്ഷ്യം.

Story first published: Wednesday, September 25, 2019, 16:54 [IST]
Other articles published on Sep 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+