Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങള്‍ 2021ല്‍ മൂന്നു പേരാവും! 2020ലെ ഏറ്റവും വൈറലായത് കോലിയുടെ ഈ പ്രഖ്യാപനം

കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കാരണം വിരസത അനുഭവിച്ച ക്രിക്കറ്റ് പ്രേമികളെ ഏറെ ആവേശം കൊള്ളിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഒരു പ്രഖ്യാപനമായിരുന്നു. താന്‍ അച്ഛനാവാന്‍ പോവുകയാണെന്നതായിരുന്നു കോലിയുടെ ഈ പ്രഖ്യാപനം. ക്രിക്കറ്റ് പ്രേമികള്‍ മാത്രമല്ല എല്ലാവരും ഇതു ഒരുപോലെ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോഴിതാ ട്വിറ്റര്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020ല്‍ ഏറ്റവുമധികം ലൈക്ക് കിട്ടുകയും ക്വാട്ട് ചെയ്യപ്പെടുകയും ചെയ്ത ട്വീറ്റായി കോലിയുടെ ഈ പ്രഖ്യാപനം മാറിയിരിക്കുകയാണ്.

1

ആഗസ്റ്റ് 27നായിരുന്നു നിറവയറോടെയുള്ള ഭാര്യ അനുഷ്‌കാ ശര്‍മയ്‌ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഫോട്ടോയുമായി കോലി ആ സന്തോഷം പങ്കുവച്ചത്. അപ്പോള്‍ ഞങ്ങള്‍ മൂന്നു പേരാവും, 2021 ജനുവരിയില്‍ എത്തുകയാണെന്നായിരുന്നു ഫോട്ടോയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ ട്വീറ്റ്. സെക്കന്റുകള്‍ കൊണ്ട് ഇതു വൈറലായി മാറി. ആരാധകരും ക്രിക്കറ്റര്‍മാരും മാത്രമല്ല സെലിബ്രിറ്റകളും ഇരുവര്‍ക്കും ആശംകള്‍ അറിയിച്ചു രംഗത്തു വന്നിരുന്നു.

കോലിയുടെ ഈ ട്വീറ്റിനു ലഭിച്ചത് 6,45,000 ലൈക്കുകളാണ്. അതോടൊപ്പം 12,200 തവണ കോലിയുടെ ഇതു വീണ്ടും ട്വീറ്റ് ചെയ്യുകയും ചെയ്തു. കോലിക്കു നിലവില്‍ ട്വിറ്ററില്‍ 39.5 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് ലോകമെമ്പാടും വൈറലായി പടര്‍ന്നു പിടിക്കുകയും ചെയ്തു. നിലവില്‍ രാജ്യത്തു ഏറ്റവുമധികം സമൂഹ മാധ്യമങ്ങളില്‍ ഫോളോവേഴ്‌സുള്ള കായിക താരവും കോലിയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി തുടങ്ങിയ ഇതിഹാസങ്ങള്‍ പോലും കോലിക്കു പിറകിലാണെന്നു ചുരുക്കം.

2

യുഎഇയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി ഐപിഎല്ലില്‍ കളിക്കാന്‍ കോലി പോയപ്പോള്‍ അനുഷ്‌കയും പിന്തുണയുമായി ഇവിടെയെത്തിയിരുന്നു. ആര്‍സിബിയുടെ മിക്ക മല്‍സരങ്ങളിലും പ്രിയതമന് കൈയടിച്ച് അനുഷ്‌കയുണ്ടായിരുന്നു. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു കൊണ്ടിരിക്കുകയാണ് കോലി. 17ന് തുടങ്ങുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങും. ജനുവരിയില്‍ അനുഷ്‌കയുടെ പ്രസവം നടക്കാനിരിക്കെയാണ് കോലിക്കു ബിസിസിഐ അവധി നല്‍കിയത്.

Story first published: Monday, December 14, 2020, 17:32 [IST]
Other articles published on Dec 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+