For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹാരി കെയ്‌നിന് ശസ്ത്രക്രിയ; സീസണ്‍ മുഴുവന്‍ പുറത്തേക്ക്, ടോട്ടനം പാടുപെടും

ലണ്ടന്‍: ടോട്ടനത്തിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നിന് ശേഷിക്കുന്ന സീസണ്‍ മുഴുവന്‍ പുറത്തിരിക്കേണ്ടിവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പേശിവലിനെ തുടര്‍ന്ന് പുറത്തേക്ക് പോയ താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് ടോട്ടനം അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്ന താരത്തിന് കുറഞ്ഞത് മൂന്നു മാസത്തേക്ക് കളിക്കാനാകില്ലെന്നാണ് ക്ലബ്ബ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സതാംപ്ടണെതിരായ പ്രീമിയര്‍ ലീഗില്‍ മത്സരത്തിലായിരുന്നു കെയ്‌നിന് പരിക്കേറ്റത്.

ഏപ്രിലില്‍ കെയ്‌നിന് പരിശീലനത്തിന് ഇറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രീമിയര്‍ ലീഗില്‍ 11 ഗോളുകളാണ് ഇത്തവണ കെയ്ന്‍ നേടിയത്. താരത്തിന്റെ അഭാവത്തില്‍ ലീഗില്‍ ആദ്യ നാലിലെത്തുക ടോട്ടനത്തിന് ദുഷ്‌കരമാകും. നിലവില്‍ 21 കളികളില്‍നിന്നും 30 പോയന്റുമായി ടീം ആറാം സ്ഥാനത്താണ്. അവസാന അഞ്ചു കളികളില്‍ രണ്ട് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് ഫലം. മൗറീന്യോ പരിശീലകനായശേഷവും ടോട്ടനം ഫോമിലെത്തിയിട്ടില്ല. നേരത്തെ മൗറീഷ്യോ പൊച്ചട്ടീനോയെ പുറത്താക്കിയാണ് മൗറീന്യോയെ പരിശീലകനാക്കിയത്.

harrykane

സീസണില്‍ ഇംഗ്ലണ്ടിനും ടോട്ടനത്തിനുമായി 27 ഗോളുകള്‍ നേടിയ കെയ്ന്‍ പുറത്തുപോകുന്നതോടെ താരക്കൈമാറ്റവിപണിയില്‍ സ്‌ട്രൈക്കര്‍ക്കുവേണ്ടി ടോട്ടനവും ഇറങ്ങിയേക്കും. നേരത്തെ കെയ്ന്‍ ഉള്ളപ്പോള്‍ മറ്റൊരു സ്‌ട്രൈക്കറുടെ ആവശ്യമില്ലെന്നായിരുന്നു മൗറീന്യോയുടെ നിലപാട്. സണ്‍ ഹെങ് മിന്‍ ആയിരിക്കും ഇനി ടോട്ടനത്തിന്റെ മുഖ്യ സ്‌ട്രൈക്കര്‍. കൗമാരതാരം ട്രോയ് പാരോറ്റിനേയും മൗറീന്യോ പരീക്ഷിച്ചേക്കും.

Story first published: Friday, January 10, 2020, 11:52 [IST]
Other articles published on Jan 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+