വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ദിനം; ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറിക്ക് ഇന്ന് പത്തു വയസ്സ്

മുംബൈ: ക്രിക്കറ്റില്‍ ദൈവത്തതിന്റെ കൈയൊപ്പ് ചാര്‍ത്തപ്പെട്ട ദിനം. ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കിയിട്ട് ഇന്നേക്ക് 10 വര്‍ഷം. 2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സച്ചിന്റെ ചരിത്ര നേട്ടം. 147 പന്തുകള്‍ നേരിട്ട് 25 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് സച്ചിന്റെ ഇരട്ട സെഞ്ച്വറിയോടെ പുറത്താവാതെ നിന്നത്. ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് കരുതിയ റെക്കോഡ് സ്‌കോറാണ് ക്രിക്കറ്റ് ദൈവത്തിന്റെ ബാറ്റില്‍ നിന്ന് ചരിത്ര പുസ്തകത്തിലേക്ക് എഴുതി ചേര്‍ക്കെപ്പെട്ടത്.

10th Anniversary Of Sachin Tendulkar's Epic 200 | Oneindia Malayalam
മാസ്റ്റര്‍ ബ്ലാസ്റ്റര്‍

മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ഇതിഹാസം എന്നീ വിശേഷണങ്ങളെല്ലാം വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനങ്ങളിലൂടെ സച്ചിന്‍ നേടിയെടുത്തതാണ്. വെല്ലുവിളിച്ച എതിരാളികളെക്കൊണ്ട്് തന്നെ കൈയടിപ്പിച്ച ആ കുറിയ മനുഷ്യന്റെ റെക്കോഡുകള്‍ പരിശോധിക്കുമ്പോള്‍ വര്‍ണിക്കാനും ആദരിക്കാനും വാക്കുകള്‍ മതിയാവാതെ വരും.

സച്ചിന്‍ എന്ന പ്രതിഭാസം

1989ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ മൈതാനത്തില്‍ അവതരിച്ച സച്ചിന്‍ എന്ന പ്രതിഭാസം പിന്നീട് ബാറ്റെടുത്തെപ്പോഴെല്ലാം കൂട്ടിനായി റെക്കോഡുകള്‍ ഏറെയുണ്ടായി. ഷെയ്ന്‍ വോണിനെയും വസിം അക്രത്തെയും മുത്തയ്യ മുരളീധരനേയുമെല്ലാം വിസ്മയിപ്പിച്ച സച്ചിന്‍ 36ാം വയസിലാണ് തന്റെ ഏകദിന ഡബിള്‍ സെഞ്ച്വറി തികച്ചതെന്നതാണ് ശ്രദ്ധേയം. അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ ഏകദിന ഡബിള്‍ സെഞ്ച്വറിയെന്ന റെക്കോഡ് ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്കിന്റെ പേരിലാണ് (1997ലെ വനിതാ ലോകകപ്പില്‍ നേടിയ 229 റണ്‍സ്).

'ചതിച്ചത്' ടോസോ? ഇന്ത്യയുടെ ദയനീയ തോല്‍വിക്കു കാരണമെന്ത്? കോലി പറയുന്നു

ക്രിക്കറ്റ്

ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഓരോ ഷോട്ടും പുല്‍മൈതാനത്തെ തഴുകി ബൗണ്ടറി ലൈന്‍ തൊടുന്നത് അത്ര പെട്ടെന്നൊന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവില്ല. 39 വര്‍ഷവും 2961 ദിവസവും നീണ്ട കാത്തിരിപ്പിനാണ് മുംബൈ സ്വദേശിയായ അഞ്ചടി അഞ്ചിഞ്ചകാരന്‍ വിരാമമിട്ടത്. ചാള്‍ ലാങ്‌വെല്‍ഡറ്റിന്റെ പന്തില്‍ സിംഗിള്‍ നേടി സച്ചിന്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ ഗ്വാളിയാര്‍ സ്‌റ്റേഡിയത്തില്‍ മത്സരം വീക്ഷിക്കാനെത്തിയ എതിരാളികളുപോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചു. അതുവരെ 186 റണ്‍സായിരുന്നു സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍.1997ല്‍ ഇന്ത്യക്കെതിരേ സയീദ് അന്‍വര്‍ നേടിയ 197 റണ്‍സായിരുന്നു സച്ചിന്റെ ഇരട്ട സെഞ്ച്വറിക്ക് മുന്നുള്ള ഉയര്‍ന്ന ഏകദിന വ്യക്തിഗത സ്‌കോര്‍.

ഐ ലീഗ്: ഈസ്റ്റ് ബംഗാളിന് ജയം, ചെന്നൈ സിറ്റിക്ക് സമനില

സച്ചിന്‍

സച്ചിന്‍ തെളിച്ച പാതയിലൂടെ മൂന്നുവട്ടം രോഹിത് ശര്‍മയും ഒരു തവണ വീരേന്ദര്‍ സെവാഗും ഇന്ത്യന്‍ ജഴ്‌സിയില്‍ നടന്നെങ്കിലും മാര്‍ഗദീപമായ സച്ചിന്റെ ഇരട്ട ശതകം കാലമെത്ര കഴിഞ്ഞാലും ആരാധക മനസില്‍ വിസ്മയമായി അവശേഷിക്കും. 2012ല്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 18426 റണ്‍സും 49 സെഞ്ച്വറിയും 96 അര്‍ധ സെഞ്ച്വറിയും ആ മഹാനായ ക്രിക്കറ്ററിന്റെ ഏകദിന കരിയറിലുണ്ടായിരുന്നു. 2013ല്‍ തന്റെ അവസാന ടെസ്റ്റ് മത്സരത്തിന് ശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നിന്ന് കണ്ണീരോടെ ക്രിക്കറ്റിനോട് സച്ചിന്‍ പൂര്‍ണമായും വിടപറഞ്ഞെങ്കിലും ആ വിസ്മയ ഇന്നിങ്‌സുകള്‍ ഇന്നലെ എന്നപോലെ എന്നും ഓരോ ആരാധകന്റെയും മനസില്‍ അവശേഷിക്കും.

Story first published: Monday, February 24, 2020, 10:44 [IST]
Other articles published on Feb 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X