യുവരാജും മുന്‍ കാമുകിയും എന്തുകൊണ്ട് വേര്‍പിരിഞ്ഞു? ഷാരൂഖ് സിനിമയിലെ ഈ നടി എവിടെയെന്നറിയാം
ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നവരായിരുന്നു ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ക്രിക്കറ്ററും ഓള്‍റൗണ്ടറുമായ യുവരാജ് സിങും നടിയും മോഡലുമായ കിം ശര്‍മയും. ഇരുവരും വിവാഹത്തിന്റെ വക്കില്‍ വരെയെത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകള്‍ അത്ര സജീവമല്ലാത്ത കാലത്തു പോലും യുവിയും കിമ്മും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ടതിന്റെ ഫോട്ടോസും വീഡിയോസുമെല്ലാം വൈറലാവുകയും ചെയ്തിരുന്നു.
പക്ഷെ ആരാധകര്‍ പ്രതീക്ഷിച്ചതു പോലെ കിം യുവിയുടെ ജീവിതസഖിയായില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2003ല്‍ ആരംഭിച്ച പ്രണയത്തിന് നാലു വര്‍ഷത്തെ ആയുസാണുണ്ടായിരുന്നത്. എങ്കിലും ഇപ്പോഴും പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് യുവിയും കിമ്മും. യുവിയാവട്ടെ 2016ല്‍ മറ്റൊരു മോഡലായ ഹേസല്‍ കീച്ചിനെ വിവാഹം ചെയ്തിരുന്നു.

ആരാണ് കിം ശര്‍മ?
ബോളിവുഡില്‍ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള നടിയാണ് കിം. ഇക്കൂട്ടത്തില്‍ സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ നായകനായ മൊഹബത്തേന്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമയിലെ നായികമാരില്‍ ഒരാളായിരുന്നു ഇവര്‍. കിമ്മിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമയും ഇതു തന്നെയായിരുന്നു.
നെഹലെ പെ ദെഹല, ടോം ഡിക്ക് ആന്റ് ഹാരി, കെഹത്താ ഹെ ദില്‍ ബാര്‍ ബാര്‍, പദ്മശ്രീ ലാലു പ്രസാദ് യാദവ് തുടങ്ങിയ സിനിമികളിലും കിം അഭിനനയിച്ചിട്ടുണ്ട്.

യുവി- കിം എന്തുകൊണ്ട് ബ്രേക്കപ്പായി?
യുവിയും കിമ്മും തമ്മിലുള്ള ബ്രേക്കപ്പുമായി ബന്ധപ്പെട്ടു പല തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇവയില്‍ ഏതാണ് സത്യമെന്നു രണ്ടു പേര്‍ക്കും മാത്രമറിയാം. കിമ്മിനു തന്നോടുള്ള അമിതമായ ആസക്തി കാരണം യുവി പിന്‍മാറുകയായിരുന്നുവെന്നായിരുന്നു ഒരു റിപ്പോര്‍ട്ട്. മറ്റൊന്ന് മകനു കിമ്മുമായുള്ള ബന്ധത്തില്‍ യുവിയുടെ അമ്മയ്ക്കു താല്‍പ്പര്യമില്ലായിരുന്നുവെന്നും ഇതാണ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്നുമായിരുന്നു.

കിമ്മിന്റെ വിവാഹം
യുവരാജുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ കിം കെനിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരനായ അലി പുന്‍ജാനിയെ വിവാഹം കഴിച്ചിരുന്നു. കെനിയയില്‍ ഒരു അവധിക്കാലം ചെലവഴിക്കാന്‍ കിം എത്തിയപ്പോഴായിരുന്നു അലിയെ പരിചയപ്പെടുന്നത്. പിന്നീട് ഇവിടെ വച്ച് ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു.

വിവാഹമോചനം
കിമ്മും അലിയും തമ്മിലുള്ള വിവാഹ ബന്ധധത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു.
പിന്നീട് ബോളിവുഡ് നടന്‍ ഹര്‍ഷവര്‍ധന്‍ റാണെയുമായി കിം പ്രണയത്തിലായി. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2019ല്‍ ഇരുവരും ബ്രേക്കപ്പ് ആവുകയായിരുന്നു.
സിനിമകളിലൊന്നും കിമ്മിനെ പിന്നീട് കാണാനായിട്ടില്ലെങ്കിലും ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ഫോട്ടോസ് ഇവര്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications