സച്ചിന് പോലും സാധിക്കാത്ത കാര്യം രോഹിതിന് നിസാരം; കണക്കുകള്‍ ഇതാ
റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര രോഹിതിന്റെ ടെസ്റ്റ് കരിയറിലെ വഴിത്തിരിവാണ്. മധ്യനിരയില്‍ സ്ഥിരതയില്ലാതെ ഉഴറിയ രോഹിതിന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ചിര പ്രതിഷ്ടനേടിക്കൊടുക്കുന്ന പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അദ്ദേഹം പുറത്തെടുത്തത്. ഓപ്പണറായി വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത രോഹിത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന് പോലും നേടാന്‍ സാധിക്കാത്ത ചില നേട്ടങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ നേടി അത് എന്തൊക്കെയാണ് നോക്കാം.

ഒരു ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ച്വറി
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും രോഹിത് സെഞ്ച്വറി നേടിയപ്പോള്‍ റാഞ്ചിയില്‍ ഇരട്ട സെഞ്ച്വറിയും സ്വന്തമാക്കി. പരമ്പരയില്‍ മൂന്ന് സെഞ്ച്വറി ഓപ്പണറായുള്ള അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ രോഹിത് നേടിയെടുത്തപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് തന്റെ ടെസ്റ്റ് കരിയറില്‍ ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല. എന്നാല്‍ 11 വേദികളില്‍ രണ്ട് സെഞ്ച്വറി വീതം നേടാന്‍ സച്ചിന് സാധിച്ചിട്ടുണ്ട്. 176,127,212 എന്നിങ്ങനെയാണ് രോഹിതിന്റെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ സെഞ്ച്വറി സ്‌കോര്‍.

ഒരു ടെസ്റ്റ് പരമ്പരയില്‍ 500 റണ്‍സ്
ഒരു ടെസ്റ്റ് പരമ്പരയില്‍ 500ന് മുകളില്‍ റണ്‍സ് നേടാന്‍ സച്ചിന് സാധിച്ചിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നാല് ഇന്നിങ്‌സില്‍ നിന്ന് രോഹിത് നേടിയത് 529 റണ്‍സാണ്. 2007-08സീസണില്‍ ഓസ്‌ട്രേലിയക്കെതിരേ 70.93 ശരാശരിയില്‍ നേടിയ 493 റണ്‍സാണ് ഒരു ടെസ്റ്റ് സീരീസിലെ സച്ചിന്റെ ഉയര്‍ന്ന സ്‌കോര്‍.
ടെസ്റ്റിൽ രോഹിത് ശർമ്മ കൈയ്യടക്കിയ 5 സുപ്രധാന റെക്കോർഡുകൾ

ഒരു ടെസ്റ്റില്‍ രണ്ട് സെഞ്ച്വറി
റെക്കോഡുകള്‍ ഏറെയുണ്ടെങ്കിലും ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടാന്‍ സച്ചിന് സാധിച്ചിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടാന്‍ രോഹിതിനായില്ല. 24 വര്‍ഷ കരിയറില്‍ 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന് ഒരിക്കല്‍ പോലും സാധിക്കാത്ത നേട്ടമാണ് ഹിറ്റ്മാന്‍ സ്വന്തം പേരിലാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications