For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കു പിറകെ പാകിസ്താനുമായി ഉടക്കി അഫ്ഗാനും!! പരമ്പര കളിക്കില്ല, ഈ കാരണം

ലോക ക്രിക്കറ്റില്‍ പാകിസ്താന്‍ ടീം കൂടുതല്‍ ഒറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കു പിന്നാലെ അഫ്ഗാനിസ്താനുമായുള്ള അവരുടെ ബന്ധത്തിലും വിള്ളല്‍ വീണു. ഇതേ തുടര്‍ന്ന് അടുത്ത മാസം പാകിസ്താനില്‍ നടക്കാനിരുന്ന ത്രിരാഷ്ട്ര ടി20 പരമ്പകയില്‍ നിന്നും അവര്‍ പിന്‍മാറിയിരിക്കുകയാണ്.

പക്തിക്ക മേഖലയിലൂണ്ടായ വ്യോമാക്രമണത്തില്‍ മൂന്നു അഫ്ഗാനിസ്താന്‍ താരങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പാകിസ്താനില്‍ കളിക്കേണ്ടെന്ന തീരുമാനം അഫ്ഗാന്‍ എടുത്തിരിക്കുന്നത്.

കബീര്‍, സിഗ്ബത്തുള്ള, ഹാരൂണ്‍ തുടങ്ങിയ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളാണ് വധിക്കപ്പെട്ടത്. ഇവര്‍ മാത്രമല്ല, സാധാരണക്കാരായ അഞ്ചു പേര്‍ കൂടി അഫ്ഗാന്‍ അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

AFGANISTAN

ഭീരുത്വപരമായ ആക്രമണം

പാകിസ്താന്‍ ഭരണകൂടം നടത്തിയ ഭീരത്വപരമായ ആക്രണമാണ് ഇതെന്നാണ് സംഭവത്തെക്കുറിച്ച് അഫ്ഗാനിസ്താന്‍ ഒഫീഷ്യലുകള്‍ പ്രതികരിച്ചത്. ഷറാനയില്‍ നടന്ന ഒരു സൗഹൃദ ക്രിക്കറ്റ് മല്‍സരം കളിച്ചു മടങ്ങവെയാണ് താരങ്ങള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും ശക്തമായി അപലപിച്ചു. പാകിസ്താന്‍ ഭരണകൂടം ഉര്‍ഗുന്‍ ജില്ലയിലെ പക്തിക്ക മേഖലയില്‍ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരരായ ക്രിക്കറ്റര്‍മാരുടെ രക്തസാക്ഷിത്വത്തില്‍ അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അഗാധമായ ദുഖം രേഖപ്പെടുത്തുകയാണെന്നു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അഫ്ഗാനിസ്താന്‍ കായിക സമൂഹത്തിനും അതിലെ കായിക താരങ്ങള്‍ക്കും ക്രിക്കറ്റ് കൂടുംബത്തിനുമെല്ലാം ഇതു തീരാനഷ്ടം തന്നെയാണ്. രക്തസാക്ഷികളായവരുടെ കുടുംബാംഗങ്ങള്‍ക്കും പക്തിക്ക മേഖലയിലെ ജനങ്ങള്‍ക്കും എസിബി അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിക്കുന്നതായും ഇതില്‍ കുറിച്ചു.

അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവരുള്‍പ്പെടുന്ന ത്രിരാഷ്ട്ര ടി20 പരമ്പര അടുത്തം മാസം 17നാണ് ആരംഭിക്കാനിരിക്കുന്നത്. എന്നാല്‍ അഫ്ഗാന്‍ ടീമിന്റെ പിന്‍മാറ്റത്തോടെ ഈ പരമ്പര ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴുണ്ടായ ഈ ഭീകരാക്രമണത്തിനു ശേഷമുള്ള അഫ്ഗാന്റെ ആരോപണങ്ങളെ കുറിച്ച് പാകിസ്താന്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

FAROOQI

ആഞ്ഞടിച്ച് അഫ്ഗാന്‍ താരങ്ങള്‍

ഭീകരാക്രമണത്തില്‍ മൂന്നു ക്രിക്കറ്റര്‍ാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഫ്ഗാനിസ്താന്‍ ദേശീയ ടീമിലെ താരങ്ങളും ആഞ്ഞടിച്ചിരിക്കുകയാണ്. ക്ഷമിക്കാവാനാത്തതെന്നായിരുന്നു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഫസല്‍ഹഖ് ഫറൂഖി ആഞ്ഞടിച്ചത്.

സീനിയര്‍ താരങ്ങളായ മുഹമ്മദ് നബിയും റഹ്മാനുള്ള ഗുര്‍ബാസും സംവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ക്രിക്കറ്റ് സമൂഹത്തെയാകെ ഇതു ഞെട്ടിച്ചിരിക്കുകയാണെന്നാണ് ഇരുവരുടെയും പ്രതികരണം. ഇതു പക്തിക്കയെ ദുരന്തം മാത്രമല്ല, അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് കുടുംബത്തിനാകെ സംഭവിച്ചതാണ്. കൂടാതെ രാജ്യമെന്ന നിലയിലു ഇതു ആകെ ബാധിച്ചുവെന്നും നബി പറഞ്ഞു.

Story first published: Saturday, October 18, 2025, 9:57 [IST]
Other articles published on Oct 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+