വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബലോട്ടലിക്കെതിരേ വംശീയ അധിക്ഷേപം നടന്നിട്ടില്ല, വിശദീകരണവുമായി വെറോന മേയര്‍

വെറോന: ഇറ്റാലിയന്‍ സീരി എ മത്സരത്തിനിടെ മരിയോ ബലോട്ടലിയ്ക്ക് എതിരേ വംശീയ അധിക്ഷേപം നടന്നിട്ടില്ലെന്ന് വെറോന മേയര്‍ ഫെഡറിക്കോ സൊവാറീന. ബ്രസിക്ക-വെറോന മത്സരത്തനിടെയിലാണ് ബ്രസിക്ക സ്‌ട്രൈക്കറായ ബലോട്ടലിക്ക് വംശീയാധിക്ഷേപം നേരിട്ടത്. എന്നാല്‍ ആരാധകരുടെ ആവേശവും ആര്‍പ്പുവിളിയും ബലോട്ടലി തെറ്റിദ്ധരിച്ചതാണെന്നാണ് ഫെഡറിക്കോ അഭിപ്രായപ്പെട്ടത്. മത്സരത്തിനിടെ വെറോന ആരാധകര്‍ കുരങ്ങിന്റെ ശബ്ദമുണ്ടാക്കിയാണ് ബലോട്ടലിയെ അധിക്ഷേപിച്ചത്.

ക്ഷുഭിതനായ ബലോട്ടലി പന്ത് മൈതാനത്ത് നിന്ന് കാണികള്‍ക്കിടയിലേക്ക് അടിച്ച് തെറുപ്പിച്ചു. തുടര്‍ന്ന് ബലോട്ടലി മൈതാനം വിടാന്‍ ശ്രമിക്കുകയും സഹതാരങ്ങള്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. നാടകീയ സംഭവങ്ങള്‍ മൂലം അഞ്ച് മിനുട്ടോളം മത്സരം തടസപ്പെട്ടു. വെറോന ക്ലബ്ബ് പ്രസിഡന്റ് മൗറീസ്യോ സെറ്റിയും ക്ലബ്ബ് ആരാധകരെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

തകര്‍പ്പന്‍ ബാറ്റിങുമായി സ്മിത്ത്, പാകിസ്താനെ നാണംകെടുത്തി ഓസ്‌ട്രേലിയതകര്‍പ്പന്‍ ബാറ്റിങുമായി സ്മിത്ത്, പാകിസ്താനെ നാണംകെടുത്തി ഓസ്‌ട്രേലിയ

mariobalotelliracistabuse

അതേ സമയം ബലോട്ടലിക്കേറ്റ വംശീയാധിക്ഷേപത്തിനെതിരേ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നു. ഫുട്‌ബോളില്‍ ഇത് അനുവദിക്കരുതെന്നും ശക്തമായി പ്രതികരിക്കണമെന്നും ഇന്റര്‍ മിലാന്‍ കോച്ച് അന്റോണിയോ കോന്റെ അഭിപ്രായപ്പെട്ടു. മറ്റ് പല പരിശീലകരും ബലോട്ടലിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണ അറിയിച്ചു. ഇതിന് മുമ്പും പല തവണ ബലോട്ടലിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ട്. ഇറ്റലി ദേശീയ ടീം താരമായ ബലോട്ടലി ഇന്റര്‍ മിലാന്‍, മാഞ്ചസ്റ്റര്‍ സിറ്റി, എസി മിലാന്‍, ലിവര്‍പൂള്‍, മാഴ്‌സെല്ലി തുടങ്ങിയ ക്ലബ്ബുകള്‍ക്കുവേണ്ടിയെല്ലാം കളിച്ചിട്ടുണ്ട്.

Story first published: Tuesday, November 5, 2019, 18:18 [IST]
Other articles published on Nov 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X