Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി കളി മതിയാക്കാറായിട്ടില്ല, ഇനിയും ഏറെ മുന്നോട്ടുപോകണം: രാജീവ് ശുക്ല

ചെന്നൈ: ഏറെ നാളായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്ന കാര്യമാണ് എംഎസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തുപോയതിന് പിന്നാലെ ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് നീണ്ട ഇടവേളയെടുക്കുകയായിരുന്നു. ധോണി വിരമിക്കുന്നതായും തിരിച്ചുവരുമെന്നതായുമുള്ള അഭിപ്രായം പലഭാഗത്ത് നിന്ന് ഉയര്‍ന്നെങ്കിലും ഔദ്യോഗികമായി ഇതിനോട് ആരും പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് അഭിപ്രായപ്പെട്ട് മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല രംഗത്തെത്തിയിരിക്കുകയാണ്.

ധോണി വിരമിക്കാറായിട്ടില്ലെന്നാണ് ശുക്ല പറയുന്നത്. അദ്ദേഹത്തില്‍ ഇനിയും ഒരു നല്ല ക്രിക്കറ്റര്‍ അവശേഷിക്കുന്നു. ബൂട്ടഴിച്ച്് വെക്കാനുള്ള സമയം തീരുമാനിക്കാന്‍ അദ്ദേഹത്തിന് മാത്രമാണ് അവകാശം. ബിസിസിഐയുടെ പോളിസി പ്രകാരം താരങ്ങളാണ് വിരമിക്കല്‍ പ്രഖ്യാപിക്കേണ്ടത്. ധോണി മഹാനായ ക്രിക്കറ്റ് താരമാണ്-ശുക്ല പറഞ്ഞു. ജനുവരിയില്‍ ബിസിസിഐയുടെ പുതിയ കരാറില്‍ നിന്ന് ധോണിയെ പുറത്താക്കിയിരുന്നു. എന്നാല്‍ ഔദ്യോഗികമായി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ധോണി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകുമോയെന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

rajivshukla

നേരത്തെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോടും പരിശീലകന്‍ രവി ശാസ്ത്രിയോടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം ഇരുവരും നല്‍കിയില്ല. എന്നാല്‍ അതികം വൈകാതെ ധോണി ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന തരത്തില്‍ ശാസ്ത്രി സൂചന നല്‍കിയിരുന്നു. നിലവില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് ധോണി. ഇത്തവത്തെ ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി ധോണി ഇറങ്ങും. ഐപിഎല്ലിലെ പ്രകടനം ധോണിയുടെ തിരിച്ചുവരവില്‍ നിര്‍ണ്ണായകമാവും.

Story first published: Sunday, February 16, 2020, 14:35 [IST]
Other articles published on Feb 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+