Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂലി വാങ്ങിയില്ല, ഇന്ത്യന്‍ ടാക്‌സി ഡ്രൈവറെ ഡിന്നറിന് ക്ഷണിച്ച് പാക് ക്രിക്കറ്റ് ടീം, ചിത്രം വൈറല്‍

pak 1

മെല്‍ബണ്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് ബന്ധമുള്‍പ്പെടെ എല്ലാം താറുമാറായി നില്‍ക്കവെ ഇന്ത്യന്‍ വംശജനായ ഡ്രൈവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാണ് പാക് ടീം ഏവരുടെയും ഹൃദയം കവര്‍ന്നിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. പാക് ടീം ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ പര്യടനം നടത്തുകയാണ്. ഇതിനിടെയുണ്ടായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത് പാക് സ്പിന്നര്‍ യാസിര്‍ ഷായാണ്.

ബ്രിസ്ബണില്‍ ഇന്ത്യന്‍, പാകിസ്താനി റെസ്റ്റോറന്റുകള്‍ ഉണ്ടോയെന്നു പോലും ഞങ്ങള്‍ക്കറിയില്ലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ അഞ്ചു പേര്‍ (ഇമ്രാന്‍ ഖാന്‍, നസീം ഷാ, മുഹമ്മദ് മൂസ, ഷഹീന്‍ അഫ്രീഡി) ഒരുമിച്ചാണ് ഭക്ഷണം തേടി ടീം ഹോട്ടലില്‍ നിന്നും രാത്രി പുറത്തിറങ്ങിയത്. തുര്‍ന്നൊരു ടാക്‌സി വിളിക്കുകയായിരുന്നുവെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഷെയര്‍ ചെയ്ത വീഡിയോയില്‍ ഷാ മനസ്സ് തുറന്നു.

ടാക്‌സി ഡ്രൈവര്‍ ഇന്ത്യക്കാരനായ ഒരു സിങായിരുന്നു. നല്ലൊരു റെസ്റ്റോറന്റിലേക്ക് കൊണ്ടുപോവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. വളരെ വേഗത്തില്‍ തന്നെ ഞങ്ങള്‍ പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. തുടര്‍ന്നു ക്രിക്കറ്റിനെക്കുറിച്ച് പലതും ഉറുദുവില്‍ ചോദിക്കുകയും ചെയ്തു. ലക്ഷ്യസ്ഥാനത്തെത്തി ഞങ്ങള്‍ കാറില്‍ നിന്നു പുറത്തിറങ്ങി കൂലി നല്‍കിയപ്പോള്‍ അദ്ദേഹം വാങ്ങാന്‍ കൂട്ടാക്കിയില്ല. ഒന്നുകില്‍ കൂലി വാങ്ങിക്കണം, അല്ലെങ്കില്‍ ഞങ്ങളോടൊപ്പം ഡിന്നര്‍ കഴിക്കണമെന്ന് താന്‍ അദ്ദേഹത്തോടു പറഞ്ഞു. ഇത് അദ്ദേഹം സമ്മതിച്ചു. വളരെ സന്തോഷവാനായി കാണപ്പെട്ട അദ്ദേഹം ഒപ്പം ഭക്ഷണം കഴിക്കുകയും തങ്ങളോടൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തതായും ഷാ വിശദീകരിച്ചു.

pak2

ടി20, ടെസ്റ്റ് പരമ്പരകള്‍ കളിക്കുന്നതിനായാണ് പാക് ടീം ഓസ്‌ട്രേലിയയിലെത്തിയത്. എന്നാല്‍ തിരിച്ചടികളാണ് പാക് ടീമിന് ഇവിടെ നേരിട്ടു കൊണ്ടിരിക്കുന്നത്. ഓസീസിനെതിരേ നാലു ടി20കളുടെ പരമ്പരയില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയ അവര്‍ ആദ്യ ടെസ്റ്റിലും തോറ്റ് രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ പിന്നിട്ടു നില്‍ക്കുകയാണ്.

Story first published: Wednesday, November 27, 2019, 16:33 [IST]
Other articles published on Nov 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+