For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടി20 ലോകകപ്പ് ടിക്കറ്റെടുത്തവര്‍ ആശങ്കപ്പെടണ്ട; ടിക്കറ്റ് കാലാവധി നീട്ടി നല്‍കും

സിഡ്‌നി: കോവിഡ് വ്യാപനം ശക്തമായതിനെത്തുടര്‍ന്ന് ഈ വര്‍ഷം ഓസ്‌ട്രേലിയ വേദിയാകേണ്ട ടി20 ലോകകപ്പ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കുന്നതായി തിങ്കളാഴ്ചയാണ് ഐസിസി പ്രഖ്യാപനമുണ്ടായത്. ഒക്ടോബറിലും നവംബറിലുമായി നടത്താന്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് മാറ്റിവെച്ചതോടെ ഏറ്റവും ആശങ്കപ്പെട്ടത് ലോകകപ്പിനായുള്ള ടിക്കറ്റ് എടുത്തവരായിരുന്നു. എന്നാല്‍ ടിക്കറ്റെടുത്തവര്‍ ആശങ്കപ്പെടേണ്ട, ടിക്കറ്റിന്റെ കാലാവധി നീട്ടി നല്‍കിയിരിക്കുകയാണ് ഐസിസി. നിലവില്‍ അടുത്ത വര്‍ഷം ലോകകപ്പ് നടത്തുമെന്നാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനാല്‍ 2021ല്‍ ലോകകപ്പ് നടക്കുമ്പോള്‍ ഇതേ ടിക്കറ്റ് ഉപയോഗിച്ച് മത്സരങ്ങള്‍ കാണാന്‍ സാധിക്കും.ഏതെങ്കിലും കാരണത്താല്‍ 2022ലേക്ക് ടി20 ലോകകപ്പ് നീളുകയാണെങ്കില്‍ ടിക്കറ്റെടുത്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും ഐസിസി വെബ്‌സൈറ്റിലൂടെ അറിയിച്ചു. ടി20 ലോകകപ്പിനായുള്ള ടിക്കറ്റുകളില്‍ നല്ലൊരു ശതമാനവും ഇതിനോടകം വിറ്റുപോയിരുന്നു.

t20worldcuptrophy

ഐസിസി എല്‍പ്പിച്ച ടിക്കറ്റ് വില്‍പ്പനയ്ക്കായുള്ള ഏജന്‍സി വഴിയും നിരവധി ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തിയതോടെ ടിക്കറ്റെടുത്തവരുടെ ആശങ്കയ്ക്ക് വിരാമമായിരിക്കുകയാണ്. കൂടാതെ തുക തിരികെ വേണമെന്നുള്ളവര്‍ക്ക് ഡിസംബര്‍ 15വരെ അപേക്ഷ നല്‍കാം. 30 ദിവസത്തിനുള്ളില്‍ പണം തിരികെ ലഭിക്കുമെന്നും ഐസിസി അറിയിച്ചിട്ടുണ്ട്.

നേരത്തെ തന്നെ ലോകകപ്പ് മാറ്റിവെക്കേണ്ടിവരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസ്‌ട്രേലിയയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപനം മുന്നില്‍ക്കണ്ട് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഈ സാഹചര്യത്തില്‍ ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റ് ഒരുക്കുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. നിലവിലെ നിയമപ്രകാരം താരങ്ങള്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ സൗകര്യങ്ങളടക്കം ഒരുക്കണം. എന്നാല്‍ ഈ സാഹചര്യത്തില്‍ ഇത്രയും അധികം ആളുകള്‍ക്ക് ഇത്തരത്തില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് വെല്ലുവിളിയാണെന്നതും പരിഗണിച്ചാണ് ലോകകപ്പ് മാറ്റിവെക്കാന്‍ തീരുമാനമുണ്ടായത്.

അതേ സമയം ഡിസംബറില്‍ തീരുമാനിച്ചിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം മാറ്റമില്ലാതെ നടക്കുമെന്നാണ് വിവരം. ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടിവരും. ക്വാറന്‍ൈന്‍ കാലാവധി കുറയ്ക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസിയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഓസ്‌ട്രേലിയ ബിഗ്ബാഷ് ലീഗിന്റെ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടിരുന്നു.

ടി20 ലോകകപ്പ് മാറ്റിവെച്ചതോടെ ഒക്ടോബറിലും നവംബറിലുമായി ഐപിഎല്‍ നടക്കാനുള്ള സാധ്യതയും തെളിഞ്ഞു. യുഎഇയിലാവും ഇത്തവണത്തെ ഐപിഎല്‍ നടത്തുകയെന്നാണ് വിവരം.ഇക്കാര്യത്തില്‍ ബിസിസി ഐയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ല.വിദേശ താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് തന്നെ ഐപിഎല്‍ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്.

Story first published: Tuesday, July 21, 2020, 14:50 [IST]
Other articles published on Jul 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+