Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: അബുദാബി പിച്ച് ക്യുറേറ്റര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍!

1

അബുദാബി: ഐസിസിയുടെ ടി20 ലോകകപ്പിനു വേണ്ടി അബുദാബിയില്‍ പിച്ചൊരുക്കിയ മോഹന്‍ സിങിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂസിലാന്‍ഡും അഫ്ഗാനിസ്താനും തമ്മില്‍ അബുദാബിയില്‍ നടന്ന നിര്‍ണായക മല്‍സരത്തിനു മുമ്പാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

അബുദാബിയിലെ ഷെയ്ഖറ് സയ്ദ് സ്‌റ്റേഡിയത്തിന്റെ ചീഫ് ക്യുറേറ്ററായിരുന്നു ഇന്ത്യന്‍ വംശജനായ മോഹന്‍ സിങ്. മരണകാരണമെന്താണെന്നു വ്യക്തമായിട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ മൊഹാലിയില്‍ നിന്നുള്ള മോഹന്‍ സിങിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.

2004 സപ്തംബറിലാണ് മോഹന്‍ അബുദാബിയിലെത്തുന്നത്. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ സ്‌റ്റേഡിയത്തില്‍ ക്യുറേറ്ററെന്ന നിലയില്‍ ഇന്ത്യയില്‍ പരിശീലനം നേടിയ ശേഷമായിരുന്നു ഇത്. 1994 മുതല്‍ മോഹന്‍ ഇവിടെ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഗ്രൗണ്ട് സൂപ്പര്‍ വൈസറായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. വിവിധ കോച്ചുമാരുടെ സഹായിയായും മോഹന്‍ പ്രവര്‍ത്തിച്ചു. ഈ വര്‍ഷം മോഹനെ സംബന്ധിച്ച് തിരക്കേറിയതായിരുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗ്, പിന്നാലെ ഐപിഎല്ലിന്റെ രണ്ടാംപാദം, ഇഇപ്പോള്‍ ടി20 ലോകകപ്പ് എന്നിവയലിലെല്ലാം പിച്ചുകളൊരുക്കിയത് അദ്ദേഹമാണ്.

Story first published: Sunday, November 7, 2021, 19:23 [IST]
Other articles published on Nov 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+