Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോളിലേക്ക് ചുവടുവെച്ച് സണ്ണി ലിയോണ്‍; ഐപിഎല്‍ സോക്കറില്‍ സണ്ണിയുടെ ടീമും

ലണ്ടന്‍: ബോളിവുഡ് സൂപ്പര്‍ താരം സണ്ണിലിയോണ്‍ ഫുട്‌ബോളിലും ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്നു. അടുത്ത വര്‍ഷം യുകെയില്‍ നടക്കുന്ന ഐപിഎല്‍ സോക്കര്‍ ഫുട്‌ബോള്‍ ലീഗില്‍ പങ്കെടുക്കുന്ന ലെസ്റ്റര്‍ ഗലാക്റ്റികോസിന്റെ സഹ ഉടമസ്ഥാവകാശം സ്വന്തമാക്കിയാണ് സണ്ണി ഫുട്‌ബോളില്‍ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഏറെ ആരാധകരുള്ള സണ്ണി ലിയോണിന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുന്നമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്റുള്ളത്. സണ്ണിയെക്കൂടാതെ ജാസ് ധാമി, ഹാര്‍പ്‌സ് ഡില്ലോണ്‍ എ്ന്നിവരാണ് ടീമിന്റെ മറ്റ് സഹ ഉടമകള്‍. 2020 ജൂണിലാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്.

sunnyleoneandleicestergalacticos

ഫുട്‌ബോള്‍ ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ട്. ഫുട്‌ബോള്‍ ലോകമെമ്പാടും ആരാധകരുള്ള വലിയ ആഘോഷമാണ്. കായിക ഇനത്തിന് ഭാഷയില്ല. യുവതാരങ്ങള്‍ക്ക് മുന്നിലുള്ള വലിയ അവസരമാണിത്. പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും തരണം ചെയ്യാന്‍ കായികത്തിലൂടെ സാധിക്കും. മികച്ച പ്രകടനം പുറത്തെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെയെന്നും സണ്ണി ആശംസിച്ചു. മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം മൈക്കിള്‍ ഒവനാണ് ലീഗിന്റെ ബ്രാന്‍ഡ് അംബാസഡര്‍.

Story first published: Friday, November 22, 2019, 18:55 [IST]
Other articles published on Nov 22, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+