For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിയെപ്പോലെയാവാന്‍ സുശാന്ത് ആഗ്രഹിച്ചു! മുന്‍ കാമുകിയുടെ വെളിപ്പെടുത്തല്‍

ജൂണ്‍ 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്

മുംബൈ: പ്രമുഖ നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ താരത്തെക്കുറിച്ചുള്ള പല കാര്യങ്ങളും തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ കാമുകിയും നടിയുമായ അങ്കിത ലൊകാന്‍ഡെ. സുശാന്തിന് വിഷാദരോഗമില്ലായിരുന്നുവെന്ന് അങ്കിത പറയുന്നു. പവിത്ര രിഷ്തയെന്ന സീരിയലില്‍ സുശാന്തിന്റെ ജോടിയായിരുന്നു അങ്കിത. ഇവിടെ വച്ചു തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു.

1

സിനിമയില്‍ ആദ്യത്തെ ബ്രേക്ക് ലഭിക്കാന്‍ സുശാന്തിന് മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നതായി അങ്കിത വ്യക്തമാക്കി. 2013ല്‍ കായ് പോ ചെയെന്ന ബോളിവുഡ് സിനിമയിലൂടെയാണ് സുശാന്ത് അരങ്ങേറിയത്. അദ്ദേഹത്തിന്റെ അവസാനത്തെ സിനിമ ദില്‍ ബേച്ചാര ദിവസങ്ങള്‍ക്കു മുമ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഹോട്‌സ്റ്റാറിലൂടെ റിലീസായിരുന്നു.

സുശാന്തിനെ സംബന്ധിച്ച് പണമെന്നത് വളരെ ചെറിയ കാര്യമായിരുന്നു. അതിനേക്കാള്‍ വലുത് പാഷനായിരുന്നു. എല്ലാം അവസാനിച്ചാലും താന്‍ വീണ്ടും സാമ്രാജ്യം കെട്ടിപ്പെടുക്കുമെന്ന് സുശാന്ത് എല്ലായ്‌പ്പോഴും തന്നോടു പറയുമായിരുന്നു. വീണ്ടും ഞാന്‍ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അഭിനയത്തോട് വലിയ പാഷനായിരുന്നു സുശാന്തിനുണ്ടായിരുന്നത്, എന്നാല്‍ അതിനേക്കാള്‍ പാഷന്‍ അദ്ദേഹത്തിനു ജീവിതത്തോടുണ്ടായിരുന്നു. എന്തു കാര്യവും വളരെയധികം പാഷനോടെ മാത്രമേ സുശാന്ത് ചെയ്തിരുന്നുള്ളൂവെന്നും അങ്കിത റിപബ്ലിക് ടിവിയോടു പറഞ്ഞു.

ഇന്ത്യയുടെ ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണിയെ വലിയ പ്രചോദനമായാണ് സുശാന്ത് കണ്ടിരുന്നത്. മോശം സാഹചര്യങ്ങളില്‍ നിന്നും തനിക്കു തിരിച്ചുവരാന്‍ സാധിക്കുമെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നതായും അങ്കിത വ്യക്തമാക്കി. ജയത്തിന്റെയും പരാജയത്തിന്റെയും ഇടയില്‍ ഒരു വരയുണ്ട്. ധോണി അങ്ങനെയായിരുന്നു, എനിക്കും അതുപോലെയാവാനാണ് ഇഷ്ടം. ഒരു തോല്‍വി നേരിടുമ്പോള്‍ ധോണി വളരെ ശാന്തനായിരിക്കും, എന്നാല്‍ അതേസമയം, നല്ലൊരു കാര്യം സംഭവിച്ചാലും ധോണി അതു പോലെ തന്നെയായിരിക്കുമെന്നും അങ്കിത കൂട്ടിച്ചേര്‍ത്തു. ധോണിയുടെ ആത്മകഥ പ്രമേയമാക്കി ഇറങ്ങിയ എംഎസ് ധോണിയെന്ന ബോളിവുഡ് സിനിമയില്‍ മുഖ്യ റോളിലെത്തിയത് സുശാന്തായിരുന്നു.

2

പരാജയമുണ്ടായാല്‍ താന്‍ ശക്തമായി തിരിച്ചുവരുമെന്ന് സുശാന്ത് എല്ലായ്‌പ്പോഴും പറഞ്ഞിരുന്നു. ചെറിയ കാര്യങ്ങളില്‍പ്പോലും അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കു സുശാന്ത് വിദ്യാഭ്യാസം നല്‍കിയിരുന്നു. വാനനിരീക്ഷണവും അദ്ദേഹത്തിന് വലിയ താല്‍പ്പര്യമായിരുന്നു. ഇവ രണ്ടിലുമാണ് സുശാന്ത് ഏറ്റവുമധികം ആഹ്ലാദം കണ്ടെത്തിയിരുന്നത്. അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അങ്കിത ഉറപ്പിച്ചു പറയുന്നു.

ഈ വര്‍ഷം ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിരുന്നില്ലെങ്കിലും താരം വിഷാദ രോഗത്തിനു മരുന്നുകള്‍ കഴിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അന്നു പുറത്തുവന്നിരുന്നു. പക്ഷെ സുശാന്തിന്റെ കുടംബം ഇത് നിഷേധിച്ചിരുന്നു. ബോളിവുഡിലെ പക്ഷപാതത്തിന്റെ ഇരയാണ് സുശാന്തെന്നും ഇതാവാം താരത്തെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് കുടുംബവും അടുപ്പമുള്ളവരും ചൂണ്ടിക്കാട്ടുന്നത്.

Story first published: Friday, July 31, 2020, 17:14 [IST]
Other articles published on Jul 31, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+