വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

covid-19: ജപ്പാനീസ് ഗുസ്തി താരം മരണത്തിന് കീഴടങ്ങി, സുമോ ഗുസ്തിയില്‍ ആദ്യ ജീവഹാനി

28 കാരനായ താരമാണ് മരിച്ചത്

ടോക്കിയോ: ജപ്പാനിലെ പ്രശസ്തമായ കായിക വിനോദമായ സുമോ ഗുസ്തിയില്‍ കൊറോണവൈറസ് ആദ്യമായി ഒരു താരത്തിന്റെ ജീവനെടുത്തു. 28 വയസ്സ് മാത്രം പ്രായമുള്ള സുമോ ഗുസ്തി താരമാണ് കൊവിഡ്-19ന് മുന്നില്‍ കീഴടങ്ങിയത്. വൈറസ് ബാധയെ തുടര്‍ന്ന് പല ആന്തരിക അവയവങ്ങളും പ്രവര്‍ത്തനരഹിതമായതോടെയാണ് കിയോത്താക്ക സ്യുത്തേക്കെ (ഷൊബുഷി) എന്ന താരത്തിന്റെ മരണം സംഭവിച്ചതെന്നു ജപ്പാന്‍ സുമോ അസോസിയേഷന്‍ അറിയിച്ചു.

1

ഏപ്രില്‍ 10നാണ് സ്യുത്തേക്കെയുടെ പരിശോധന ഫലം പോസിറ്റീവാണെന്നു കണ്ടെത്തിയത്. ആദ്യമായി കൊവിഡ്-19 സ്ഥിരീകരിച്ച സുമോ ഗുസ്തി താരവും അദ്ദേഹം തന്നെയാണ്. ഏപ്രില്‍ 19ന് സ്യുത്തേക്കെയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. തുടര്‍ന്ന് ടോക്കിയോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ താരം പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചതെന്ന് ജപ്പാനീസ് സുമോ അസോസിയേഷന്‍ അറിയിച്ചു.

2007ലാണ് സ്യുത്തേക്കെ സുമോ ഗുസ്തിയില്‍ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയത്. സാന്‍ഡമെ ഡിവിഷനില്‍ 11ാം റാങ്കിലേക്കുയരാനും താരത്തിനു സാധിച്ചു. സ്യുത്തേക്കെയുടെ വിയോഗത്തില്‍ ജപ്പാനീസ് സുമോ അസോസിയേഷന്‍ ചെയര്‍മാന്‍ ഹക്കാകു ദുഖം രേഖപ്പെടുത്തി. എത്ര കടുപ്പമേറിയ പോരാട്ടമാണ് സ്യുത്തേക്കെ നടത്തിയത്. കഴിഞ്ഞ ഒരു മാസത്തോളമായി അദ്ദേഹം രോഗത്തോടു പൊരുതുകയായിരുന്നു. എന്നാല്‍ ഗുസ്തി താരമായതിനാല്‍ തന്റെ ധൈര്യവും കരുത്തും അവസാനം വരെ പുറത്തെടുക്കാന്‍ സ്യുത്തേേെക്കായ്ക്കു സാധിച്ചതായും ഹക്കാക്കു വിശദമാക്കി.

പഴയ ഇന്ത്യ ഇങ്ങനെയല്ല, പാവത്താന്‍മാര്‍... ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചടിക്കും!! കാരണം ഗാംഗുലിപഴയ ഇന്ത്യ ഇങ്ങനെയല്ല, പാവത്താന്‍മാര്‍... ഇപ്പോള്‍ തൊട്ടാല്‍ തിരിച്ചടിക്കും!! കാരണം ഗാംഗുലി

ടീം ഇന്ത്യയിലേക്കു ധോണിക്ക് മടങ്ങിവരവുണ്ടോ? ചര്‍ച്ച ചെയ്ത് രോഹിത്തും റെയ്‌നയും, ഒരേ അഭിപ്രായംടീം ഇന്ത്യയിലേക്കു ധോണിക്ക് മടങ്ങിവരവുണ്ടോ? ചര്‍ച്ച ചെയ്ത് രോഹിത്തും റെയ്‌നയും, ഒരേ അഭിപ്രായം

IPL: ഇത് കിടുക്കും... മുംബൈ- സിഎസ്‌കെ സംയുക്ത ഇലവന്‍, ധോണി നയിക്കുംIPL: ഇത് കിടുക്കും... മുംബൈ- സിഎസ്‌കെ സംയുക്ത ഇലവന്‍, ധോണി നയിക്കും

മേയ് 24 മുതല്‍ ജൂണ്‍ ഏഴു വരെ ടോക്കിയോവിലെ റ്യോഗോക്കു കോക്കുഗിക്കാനില്‍ നടക്കാനിരുന്ന സമ്മര്‍ ഗ്രാന്റ് സുമോ ഗുസ്തി ടൂര്‍ണമെന്റ് കൊറോണവൈറസ് ഭീഷണിയെ തുടര്‍ന്ന് ഈ മാസമാദ്യം റദ്ദാക്കിയിരുന്നു. ജൂലൈ 19ന് ആരംഭിക്കാനിരിക്കുന്ന നഗോയ ഗ്രാന്റ് ടൂര്‍ണമെന്റ് ടോക്കിയോയിലേക്കു മാറ്റിയിട്ടുണ്ട്. കാണികളില്ലാതെ അടച്ചിട്ട വേദിയില്‍ ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കാനാണ് ജപ്പാന്‍ സുമോ അസോസിയേഷന്‍ ആലോചിക്കുന്നത്.

Story first published: Wednesday, May 13, 2020, 16:44 [IST]
Other articles published on May 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X