Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സൂപ്പര്‍ കപ്പ് നിയന്ത്രിക്കാനൊരുങ്ങി വനിതാ റഫറി; ചരിത്ര തീരുമാനവുമായി യുവേഫ

ലണ്ടന്‍: യുവേഫയുടെ പുരുഷ മത്സരം നിയന്ത്രിച്ച് ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങി വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രാപാര്‍ട്ടയാണ് ചരിത്രത്തിലാധ്യമായി യുവേഫയുടെ പുരുഷ ഫൈനല്‍ മത്സരം നിയന്ത്രിക്കാനൊരുങ്ങുന്നത്. ചെല്‍സിയും-ലിവര്‍പൂളും തമ്മില്‍ നടക്കുന്ന യൂറോപ്യന്‍ സൂപ്പര്‍ കപ്പ് ഫൈനല്‍ സ്റ്റെഫാനിയുടെ നിയന്ത്രണത്തിലാവും നടക്കുക.ഈ മാസം 14നാണ് മത്സരം. വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയസമ്പന്നയാണ് സ്റ്റിഫാനി.ഫിഫി വനിതാ ലോകകപ്പിലെ അമേരിക്കയും ഹോളണ്ടും തമ്മിലുള്ള ഫൈനല്‍ മത്സരം നിയന്ത്രിച്ചതും സ്റ്റിഫാനിയായിരുന്നു.''വനിതകളെ ഫുട്‌ബോളില്‍ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.വനിതകള്‍ക്ക് ഫുട്‌ബോളില്‍ പരിമിതികള്‍ ഇല്ലെന്ന് ഇതിലൂടെ തെളിയിക്കപ്പെടും''യുവേഫ പ്രസിഡന്റ് അലിക്‌സാന്‍ഡര്‍ സെഫറിന്‍ പറഞ്ഞു.

stephanie frappart

2009ലാണ് ഫിഫയുടെ റഫറിമാരുടെ പട്ടികയില്‍ സ്റ്റെഫാനി ഇടം പിടിച്ചത്.2011ല്‍ ഫ്രാന്‍സിലെ മൂന്നാം ഡിവിഷന്‍ പുരുഷ ക്ലബ്ബുകളുടെ മത്സരം സ്റ്റെഫാനി നിയന്ത്രിച്ചിട്ടുണ്ട്.ലീഗ് രണ്ട് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള ആദ്യ വനിതാ റഫറിയാണ് സ്റ്റെഫാനിയാണ്.2015ല്‍ കാനഡയില്‍ നടന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പിലും 2019ലെ ലോകകപ്പിനും റഫറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.യുവേഫയുടെ പുരുഷ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിയെന്ന ബഹുമതിയും സ്റ്റെഫാനിക്ക് മാത്രം അവകാശപ്പെട്ടതാണ്.

ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പാ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്നതാണ് സൂപ്പര്‍ കപ്പ്.അവസാന സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ലിവര്‍പൂള്‍ നേടിയപ്പോള്‍ യൂറോപ്പാ ലീഗില്‍ ചെല്‍സിയായിരുന്നു ജേതാവ്.

Story first published: Friday, August 2, 2019, 18:26 [IST]
Other articles published on Aug 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+