Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംസ്ഥാന ഐടി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് കൊച്ചിയില്‍, കിക്കോഫ് 19ന്

കൊച്ചി: സംസ്ഥാന ഐടി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചി വേദിയാവും. ജനുവരി 19 മുതലാണ് കേരളത്തിലെ ഐടി പാര്‍ക്കുകളിലെ കമ്പനികള്‍ മാറ്റുരയ്ക്കുന്ന ചാംപ്യന്‍ഷിപ്പ് നടക്കുന്നത്. ഐടി അധിഷ്ടിത സ്‌പോര്‍ട്‌സ്, ലൈഫ് സ്റ്റൈല്‍ മാനേജ്‌മെന്റ് കമ്പനിയായ ഇംപള്‍സ് സ്‌പോര്‍ട്‌സാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍. യുഎസ്ടി ഗ്ലോബല്‍, ഐബിഎസ്, വിപ്രോ, ജിയോജിത്ത്, ഇന്‍ഫോസിസ്, ടിസിഎസ്, ആക്‌സഞ്ചര്‍ എന്നിവരടക്കം 200 കമ്പനികള്‍ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ഇംപള്‍സ് സ്‌പോര്‍ട്‌സ് മാനേജിങ് ഡയറക്ടര്‍ നിതിന്‍ അനില്‍കുമാറാണ് ഇക്കാര്യമറിയിച്ചത്.

1

കൊച്ചി ഇന്‍ഫോപാര്‍ക്കിനു സമീപത്തുള്ള യുനൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററിലാണ് ആദ്യ ഘട്ട മല്‍സരങ്ങള്‍ നടക്കുന്നത്. ജനുവരി 19, 20, 26, 27 തിയ്യതികളിലായിരിക്കും മല്‍സരങ്ങള്‍. കൊച്ചി ആലപ്പുഴ, കൊരട്ടി ഇന്‍ഫോ പാര്‍ക്കിലെ ടീമുകളാണ് ആദ്യഘട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ ടീമുകള്‍ തമ്മിലും മൂന്നാം ഘട്ടത്തില്‍ കോഴിക്കോട്, കണ്ണൂര്‍ സൈബര്‍ പാര്‍ക്കിലെ ടീമുകള്‍ തമ്മിലും കൊമ്പുകോര്‍ക്കും. മാര്‍ച്ചിലാണ് ഫൈനല്‍.

ജനുവരി 26ന് യുനൈറ്റഡ് സ്‌പോര്‍ട്‌സ് സെന്ററില്‍ ഹൈബി ഈഡന്‍ എംഎല്‍എയാണ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുന്നത്. നടി മറീന മൈക്കിള്‍, ബീറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ജെ രാജ്‌മോഹന്‍ പിള്ള എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു 9567915409, 9745011021 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Story first published: Saturday, January 12, 2019, 9:14 [IST]
Other articles published on Jan 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+