Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാറില്‍ മയക്കുമരുന്ന് കടത്തി... അറസ്റ്റിലായ ലങ്കന്‍ താരത്തെ സസ്‌പെന്‍ഡ് ചെയ്തു

കൊളംബോ: കാറില്‍ അനധികൃതമായി മയക്കുമരുന്നുമായി യാത്ര ചെയ്യവെ അറസ്റ്റിലായ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ഷെഹാന്‍ മധുശങ്കയെ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. ഒരു ക്രിക്കറ്റ് മല്‍സരത്തിലും ഇനി താരത്തിനു കളിക്കാന്‍ കഴിയില്ല. ഞായറാഴ്ചയാണ് സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന താരത്തെ പോലിസ് പിടികൂടിയത്. പരിശോധനയില്‍ കാറില്‍ നിന്നും ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു.

1

കൊറോണവൈറസ് മഹാമാരിയെ തുടര്‍ന്നു ലങ്കയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് കര്‍ഫ്യു ലംഘിച്ച് കാറില്‍ കറങ്ങിയ മധുശങ്കയെയും സുഹൃത്തിനെയും പോലീസ് തടഞ്ഞത്. പരിശോധനയില്‍ രണ്ടു ഗ്രാം ഹെറോയിന്‍ ഇവരില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിലായ 25കാരനായ മധുശങ്കയെയും സുഹൃത്തിനെയും മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ശേഷം 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മധുശങ്കയുടെ തുടക്കം ഉജ്ജ്വലമായിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഹാട്രിക്ക് കൊയ്താണ് പേസര്‍ വരവറിയിച്ചത്. 2018ല്‍ ബംഗ്ലാദേശിനെതിരായ ഏകദിന മല്‍സരത്തിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് നേട്ടം. മഷ്‌റഫെ മൊര്‍ത്തസ, റുബെല്‍ ഹുസൈന്‍, മഹമ്മുദുല്ല എന്നിവരെ പുറത്താക്കിയാണ് മധുശങ്ക ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. ഇതേ വര്‍ഷം തന്നെ ബംഗ്ലാദേശിനെതിരേ രണ്ടു ടി20കളിലും മധുശങ്ക കളിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം തുടര്‍ച്ചയായി പരിക്കുകള്‍ പിടികൂടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ താരത്തിനു അവസരം ലഭിച്ചിരുന്നില്ല.

മധുശങ്കയ്‌ക്കെതിരേ ആഭ്യന്തര അച്ചടക്ക നടപടിയനുസരിച്ച് അന്വേഷണം ആരംഭിച്ചതായും ഇതേ തുടര്‍ന്നാണ് ക്രിക്കറ്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സില്‍വ അറിയിച്ചു.

Story first published: Tuesday, May 26, 2020, 18:19 [IST]
Other articles published on May 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+