ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്നു ചെന്നൈയിലെ ആശുപത്രിയില്‍ വച്ച് ആഞ്ചിയോപ്ലാസ്റ്റിക്കു വിധേയനായി. ധമനിയിലെ തടസ്സം നീക്കുന്നതിനായി അദ്ദേഹം സറ്റെന്‍ഡ് ഘടിപ്പിച്ചതായും വൈകാതെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിഎല്ലിന്റെ ഭാഗമായി 49 കാരന്‍ നേരത്തേ തന്നെ ഇന്ത്യയിലുണ്ട്. ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ബൗളിങ് കോച്ചാണ് മുരളീധരന്‍. ശനിയാഴ്ചയായിരുന്നു മുരളി തന്റെ 49ാം പിറന്നാള്‍ ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു അദ്ദേഹം ആഞ്ചിയോപ്ലാസ്റ്റിക്കു വിധേനായിരിക്കുന്നത്. ഡിസ്ചാര്‍ജ് ചെയ്ത ശേഷം മുരളി വീണ്ടും എസ്ആര്‍എച്ച് ടീമിനൊപ്പം ചേരുമെന്നാണ് വിവരം.
ലോക ക്രിക്കറ്റിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് മുരളീധരന്‍. 1347 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ടെസ്റ്റില്‍ മാത്രം മുരളി കൊയ്തത് 800 വിക്കറ്റുകളാണ്. ഇതു ലോക റെക്കോര്‍ഡ് കൂടിയാണ്. ഏകദിനത്തില്‍ 534ഉം ടി20യില്‍ 13ഉം വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 1996ല്‍ ആദ്യമായി ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ജേതാക്കളായ ശ്രീലങ്കന്‍ ടീമിന്റെ ഭാഗമായിരുന്നു മുരളി.
2015 മുതല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം. മുരളി ആശുപത്രിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെ നിരവിധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ എത്രയും പെട്ടെന്നു ആരോഗ്യം വീണ്ടെടുത്ത് മടങ്ങി വരാന്‍ കഴിയട്ടെയെന്നു ആശംസിച്ചിരിക്കുന്നത്.